എയ്മ സംഗീതമത്സരം ഗ്രാൻഡ് ഫിനാലെ ഇന്ന്


ബെംഗളൂരു : ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടക  മികച്ച ഗായകരെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന സംഗീതമത്സരം ‘എയ്മ വോയ്‌സ് കർണാടക 2024'-ന്റെ അവസാനഘട്ട മത്സരം ഇന്ന് രാവിലെ 9.30 മുതല്‍ ഓള്‍ഡ്‌ മദ്രാസ്‌ റോഡിലെ ഗാർഡൻ സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. അവസാനഘട്ടത്തിലേക്ക് അർഹതനേടിയ പ്രതിഭകൾ ടീൻസ്, സീനിയർ, സൂപ്പർസീനിയർ എന്നീ വിഭാഗങ്ങളിലായി മത്സരിക്കും. ഗോകുലം ഗോപാലൻ മുഖ്യാതിഥിയാകും.

വിജയികൾക്ക് സർട്ടിഫിക്കറ്റും പുരസ്കാരവും നൽകുമെന്ന് എയ്മ കർണാടക പ്രസിഡന്റ് ലിങ്കൻ വാസുദേവൻ, സെക്രട്ടറി വിനു തോമസ് എന്നിവര്‍ അറിയിച്ചു. കർണാടകയിലെ വിവിധ മലയാളിസംഘടനകളുടെ പ്രതിനിധികളെ ചടങ്ങില്‍ ആദരിക്കും. എയ്മ കർണാടക ചാപ്റ്ററിന്റെ മ്യൂസിക് ബാൻഡ് ടീം “ബാംഗ്ലൂർ വേവ്സ്‌” നെ പൊതുജനങ്ങൾക്കായി സിനിമാ സംവിധായകൻ വി കെ പ്രകാശ് സമർപ്പിക്കും. തുടർന്ന് ഗാനമേള, നൃത്ത നൃത്യങ്ങൾ എന്നിവ അരങ്ങേറും.

TAGS :
SUMMARY : Aima music competition grand finale


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!