അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേര് അറസ്റ്റില്‍

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിക്ക് നേർക്കാണ് ആക്രമണമുണ്ടായത്. നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയുള്‍പ്പെടെ തല്ലിത്തകർത്തു. വീടിന് നേർക്ക് കല്ലും തക്കാളിയും വലിച്ചെറിഞ്ഞു.
വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ചെറുക്കാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും ഇവർ കയ്യേറ്റം ചെയ്തു. ഡിസംബർ നാലിന് പുഷ്പ2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന യുവതി മരിച്ചിരുന്നു.
സിനിമാ പ്രദർശനത്തിനിടെ അല്ലു അർജുൻ തിയേറ്ററിലെത്തിയതിനെ തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. സംഭവത്തില്‍ രേവതിയുടെ മകന് ഗുരുതരമായി പരുക്കേറ്റു. കുട്ടി കോമ സ്റ്റേജില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ മരണത്തില്‍ പോലീസ് അല്ലു അർജുനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസില്‍ പ്രതികളാണ്. രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അല്ലു അർജുനെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലില്‍ കഴിയേണ്ടി വന്ന അല്ലു അർജുൻ പിന്നീട് ഇടക്കാല ജാമ്യത്തിലിറങ്ങി.
TAGS : ALLU ARJUN
SUMMARY : Attack on Allu Arjun's house; Eight people were arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.