ബഷാർ അൽ അസദ് അഭയം തേടി റഷ്യയിൽ?; വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ തലവനായേക്കും

ഡമാസ്കസ്: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. വിമതർ ഭരണം പിടിച്ചതിന് പിന്നാലെ സമാധാനപരമായ അധികാര കൈമാറ്റത്തിന് ശേഷമാണ് അസദ് രാജ്യം വിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അസദ് എങ്ങോട്ടാണ് പോയതെന്നത് റഷ്യ അറിയിച്ചിട്ടില്ല. അദ്ദേഹം പോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്തിട്ടില്ലെന്നാണ് റഷ്യ നൽകിയ വിശദീകരണം. സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഗുരുതരമായ ഭീഷണിയൊന്നും ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. എല്ലാ സിറിയൻ പ്രതിപക്ഷ ഗ്രൂപ്പുകളുമായും മോസ്കോ ബന്ധപ്പെടുന്നുണ്ടെന്നും അക്രമത്തിൽനിന്നു വിട്ടുനിൽക്കാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നതായും അവർ വ്യക്തമാക്കി.
അസാദിന്റെ ഭരണത്തിന് അവസാനമായതോടെ വിമതസേന എച്ച്ടിഎസിന്റെ തലവനായ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ തലപ്പത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച തലസ്ഥാനമായ ഡമാസ്കസിന്റെ നിയന്ത്രണം പിടിച്ചതോടെയാണ് 24 വർഷത്തെ അസദ് ഭരണം അവസാനിപ്പിച്ചതായി വിമതസേന പ്രഖ്യാപിച്ചത്. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു.
അതേസമയം പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ പ്രസിഡന്റിന്റെ വസതിയിലേക്ക് ജനങ്ങള്‍ ഇരച്ചുകയറി. പ്രസിഡന്റിന്റെ വസതിയായ ഡമാസ്കസിലെ കൊട്ടാരത്തില്‍ അതിക്രമിച്ചു കയറിയ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അസദിന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ചു. പ്രസിഡന്റിന്റെ വസതിയില്‍ ജനങ്ങള്‍ കയറുന്നതിന്റേയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
Syrians enter the palace of Tyrant Assad.
They take back what belongs to them!#Syria #Damascus pic.twitter.com/Un6ABi8dZc— Somalia Front News (@SFN252) December 8, 2024
This statue of the late Syrian president, Hafez Assad, the father of current leader Bashar Assad, was torn down in the city of Hama after rebels took control. pic.twitter.com/iX4JiV5kCN
— DW News (@dwnews) December 7, 2024
WATCH 👀
Syrian rebels take over Syrian President Bashar al-Assad's palace in Aleppo.#Assad #SyriaConflict #SyrianRebels pic.twitter.com/EPHikiJNyj
— Cinema Shogun (@CinemaShogun) December 1, 2024
TAGS : BASHAR AL ASSAD | SYRIA
SUMMARY : President Bashar al-Assad left Syria in Russia; The rebels captured the palace and administrative offices



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.