കാൻസര്‍ വാക്സിൻ വികസിപ്പിച്ച്‌ റഷ്യ ; സൗജന്യമായി നല്‍കാൻ തീരുമാനം


മോസ്‌കോ: ആരോഗ്യരംഗത്ത് വിപ്ലവവുമായി റഷ്യ. കാൻസർ വാക്‌സിൻ വികസിപ്പിച്ചാണ് റഷ്യയുടെ മുന്നോറ്റം. കാൻസറിനെതിരെ സ്വന്തമായി എംആർഎൻഎ വാക്‌സിൻ വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ പ്രഖ്യാപിച്ചു.

ആരോഗ്യമന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസർച്ച്‌ സെന്റർ ജനറല്‍ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഈ കാര്യം വ്യക്തമാക്കിയത്. കാൻസർ വാക്‌സിനുകള്‍ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന പുതുതലമുറ മരുന്നുകളുടെ കണ്ടെത്തലിനെക്കുറിച്ചും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

2025 ആദ്യം തന്നെ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ, കാൻസർ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്‌സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്.

വാക്സിൻ ട്യൂമർ വികസനത്തെയും കാൻസർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസർച്ച്‌ സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ പറഞ്ഞു. കാൻസർ വാക്‌സിന്റെ പേരും മറ്റ് വിവരങ്ങളും വാക്‌സിൻ എത്രത്തോളം ഫലപ്രദമാണെന്ന കാര്യവും റഷ്യ ഇത് വരെ പുറത്തുവിട്ടിട്ടില്ല.

ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച്‌ കാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്‌സിനുകളുടെ രീതി. ട്യൂമർ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആന്റിജനുകളെയോ അല്ലെങ്കില്‍ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്‌സിനുകള്‍ ലക്ഷ്യമിടുക. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങള്‍ക്കെതിരായി പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ചെയ്യുന്നത്.

TAGS : |
SUMMARY : Russia develops cancer vaccine; Decided to give it for free


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!