ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ അന്തരിച്ചു


കോഴിക്കോട്: ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ.പി. കൃഷ്ണകുമാർ അന്തരിച്ചു. 63 വയസായിരുന്നു. ശനിയാഴ്ച രാവിലെ തൊണ്ടയാടുള്ള വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് ഒമ്പത് മണിയ്ക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കൊടോളിപ്പുറത്താണ് ജനനം. വർഷങ്ങളായി കോഴിക്കോട്ടാണ് താമസം. പട്ടാന്നൂർ കെപിസി ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസിയും കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പാസായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പീഡിയാട്രിക്സിൽ ഡിസിഎച്ചും ഡിഎൻബിയും നേടി. വൈദ്യശാസ്ത്ര രംഗത്തെ അശാസ്ത്രീയതകൾ അവസാനിപ്പിക്കാനുള്ള വിദ്യാർഥി സമരത്തിൽ സജീവ പങ്ക് വഹിച്ചു. കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലെ മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്താനുള്ള സമരവും പുരോഗമനപരമായ മാറ്റങ്ങൾക്ക് വഴിവെച്ചു.

കുട്ടികളിലെ മാനസിക വൈകാരിക പ്രശ്നങ്ങളിലുള്ള താൽപ്പര്യമാണ് സൈക്യാട്രിയിൽ എംഡി ചെയ്യാൻ പ്രേരണയായത്. മദ്രാസ് മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്തിലായിരുന്നു പഠനം. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ അധ്യാപകനായി.

2006ലാണ് ഡോ. കൃഷ്ണകുമാർ ഇംഹാൻസ് ഡയറക്ടറായത്. ചുമതലയേൽക്കുന്ന സമയത്ത് വളരെ ചെറിയ സ്ഥാപനമായിരുന്നു ഇംഹാൻസ്. ഇന്ന് പിജി – പിഎച്ച്ഡി സെൻ്ററുകൾ വരെയുണ്ട്.  ഇംഹാന്‍സിനെ സംസ്ഥാനത്തെ മാതൃകാ പഠനഗവേഷണ ചികിത്സാകേന്ദമാക്കിയതിനു പിന്നില്‍ ഡോ. പി.കൃഷ്ണകുമാറിന്റെ പ്രവര്‍ത്തനങ്ങളാണുള്ളത്.

സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് ഡിസീസിലെ പ്രൊഫസര്‍ ഡോക്ടര്‍ ഗീത ഗോവിന്ദരാജാണ് ഭാര്യ. മകന്‍: അക്ഷയ് (എന്‍ജിനീയര്‍, അമേരിക്ക).

TAGS :
SUMMARY : Imhans Director Dr. P. Krishnakumar passed away


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!