വേനലിൽ ജലക്ഷാമം രൂക്ഷമായേക്കും; ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി റിപ്പോർട്ട്

ബെംഗളൂരു: ഇത്തവണത്തെ വേനലിൽ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായേക്കും. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്ത് ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി കർണാടക ഭൂഗർഭജല ഡയറക്ടറേറ്റ്. ബെംഗളൂരുവിലെ ഭൂഗർഭജലം വർഷങ്ങളായി അമിതമായി ചൂഷണം ചെയ്യപ്പെടുകയാണ്. ഇതുകൊണ്ട് തന്നെ മഹാദേവപുര, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞേക്കുമെന്ന് ഭൂഗർഭജല ഡയറക്ടറേറ്റ് ആശങ്ക പ്രകടിപ്പിച്ചു. ഇതേതുടർന്ന് മഴവെള്ള സംഭരണമടക്കം ജലലഭ്യതക്കായി മറ്റ് ബദൽ സംവിധാനങ്ങളെ ആശ്രയിക്കാൻ ബെംഗളൂരു ജലവിതരണ – മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജനങ്ങൾക്ക് നിർദേശം നൽകി.
വേനൽ എത്തുന്നതിനു മുന്നേ തന്നെ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭൂഗർഭജല ചൂഷണം 100 ശതമാനമെന്ന പരിധിയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നഗര – ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെയുള്ള ജില്ലകളിലായി ഭൂഗർഭജല ഉപയോഗത്തിൻ്റെ നിരക്ക് 100 ശതമാനം എത്തിയിരുന്നുവെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.
ഭാവിയിലെ ആവശ്യങ്ങൾക്ക് പോലും ഭൂഗർഭജലം തികയാത്ത സാഹചര്യങ്ങളിലേക്കാണ് ജലചൂഷണം നടക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കർണാടകയുടെ മൊത്തത്തിലുള്ള ഭൂഗർഭജലചൂഷണം 68.4 ശതമാനമാണ്. 2023ൽ സംസ്ഥാനത്തെ ഭൂഗർഭജലചൂഷണം 66.3 ശതമാനമായിരുന്നു.
TAGS: BENGALURU | GROUNDWATER
SUMMARY: Groundwater exploitation in state heavy



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.