ഇൻസ്റ്റഗ്രാംവഴി യുവതിയില്‍ നിന്നും ലക്ഷങ്ങൾ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ

ചെന്നൈ : ഇൻസ്റ്റഗ്രാം വഴി യുവതിയില്‍ നിന്നും ലക്ഷങ്ങൾ തട്ടിയ കേസില്‍ മലയാളി യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം സ്വദേശി അഹമ്മദ് റിഷാം(25) ആണ് പിടിയിലായത്. ഹരിയാണ ഗുരുഗ്രാം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടശേഷം തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പരാതി. ജനുവരി 31 ന് ഹരിയാനയിലെ ഗുരുഗ്രാം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. തുടര്‍ന്ന് ഗുരുഗ്രാം സൈബർ ക്രൈം ബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിൽനിന്ന് ദുബായ് വഴി ഈജിപ്തിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.
TAGS : ARRESTED | MONEY FRAUD
SUMMARY : Malayali youth arrested for defrauding young woman of lakhs through Instagram



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.