പി ജയചന്ദ്രൻ ഉണർത്തു പാട്ടുകളുടെ ഭാവ ഗായകൻ: എം.ബി മോഹൻ ദാസ്

ബെംഗളൂരു: ഉണര്‍ത്തു പാട്ടുകള്‍ കൊണ്ട് മലയാള സിനിമാ ഗാന ശാഖയെ സമ്പന്നമാക്കിയ ഗായക പ്രതിഭയായിരുന്നു പി ജയചന്ദ്രന്‍ എന്ന് ഗായകന്‍ എം.ബി മോഹന്‍ ദാസ്. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പി ജയചന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയവും, പ്രകൃതിയും, രതിയും, മൃതിയുമെല്ലാം സ്വര രാഗ ഗീതികളുടെ സംഫണികളാക്കി മാറ്റിയ മലയാളത്തിന്റെ മാസ്മര ഗായകനായിരുന്നു ജയചന്ദ്രന്‍ എന്ന് യോഗം വിലയിരുത്തി. മുന്‍പ്രസിഡന്റ് ആര്‍.വി പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഭാവഗായകന്റെ അനശ്വരഗാനങ്ങള്‍ കൊരുത്തൊരുക്കിയ ‘ഭാവസാന്ദ്രം' എന്ന ഗാനമാലികയും അരങ്ങേറി.
പിന്നണി ഗായകന്‍ ടി.കെ സുജിത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരന്‍, കൃഷ്ണമ്മ , കല്പന പ്രദീപ്, ഹരിണി സുജിത്, തങ്കച്ചന്‍ പന്തളം, ഉമേഷ് ശര്‍മ, പ്രഹ്‌ളാദന്‍, നീരജ് ‘എം.ആര്‍ , ഗംഗമ്മ , തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ജയചന്ദ്രന്റെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു പ്രദീപ്. പി. പി. നന്ദി പറഞ്ഞു.
TAGS : THIPPASANDRA FRIENDS ASSOCIATION



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.