അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ടു; വിമുക്ത ഭടനെ ഭാര്യയും മകനും കൊലപ്പെടുത്തി

ബെംഗളൂരു: അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ട വിമുക്ത ഭടനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ വിവേക് നഗറിൽ ഞായറാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശി ബോലു അറബ് (47) ആണ് കൊല്ലപ്പെട്ടത്. 2017ൽ ഐണ്യത്തിൽ നിന്ന് വിആർഎസ് എടുത്ത അദ്ദേഹം വിവേക് നഗറിൽ കുടുംബത്തോടൊപ്പം താമസമാക്കിയിരുന്നു. സംഭവത്തിൽ ഭാര്യ തബസ്സും (36), മകൻ സമീർ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ സമീർ പോലീസ് ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് ആറ് പേരടങ്ങുന്ന സംഘം വീട്ടിൽ കയറി പിതാവിനെ മാരകമായി ആക്രമിച്ചതായി പരാതിപ്പെട്ടു.
തുടർന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (സെൻട്രൽ) ശേഖർ എച്ച്. ടെക്കണ്ണവർ, വിവേക് നഗർ പോലീസ് ഇൻസ്പെക്ടർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ദുരൂഹത തോന്നിയ പോലീസ് അമ്മയെയും മകനെയും ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. വീട്ടിൽ അറബിന്റെ കർക്കശ സ്വഭാവം കാരണം കുടുംബം ഏറെക്കാലം അനുഭവിച്ച കഷ്ടപ്പാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. വളരെ അച്ചടക്കമുള്ള ആളായിരുന്നു മരിച്ച അറബ്. കുടുംബവും ഇതുപോലെ ആകണമെന്ന് അറബ് ആഗ്രഹിച്ചിരുന്നതായും പോലീസ് പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Ex-serviceman killed by wife, son over ‘strict' rules



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.