കാട്ടാനയുടെ ആക്രമണം; കർഷകന് ഗുരുതര പരുക്ക്

ബെംഗളൂരു : മൈസൂരു സരഗുർ താലൂക്കിലെ ഹെഗ്ഗിഡാലു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശത്തെ ദണ്ഡനായകന്‍ എന്ന ആള്‍ക്കാണ് പരുക്കേറ്റത്. കൃഷിയിടത്തിലെത്തിയ ദണ്ഡനായകിനെ ആന ചവിട്ടി തെറിപ്പിക്കുയായിരുന്നു. എച്ച്ഡി കോട്ടെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
സംഭവത്തിൽ വനംവകുപ്പിനെതിരേ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടുവെന്നും ഇതിനോടകം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ജനങ്ങളുടെ സുരക്ഷയ്ക്കായി വനംവകുപ്പ് ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
TAGS : ELEPHANT ATTACK | MYSURU
SUMMARY : Wild elephant attack; The farmer was seriously injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.