ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസ് മെയ് അവസാനത്തോടെ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റൂട്ടിൽ എസി ഇലക്ട്രിക് ബസ് സർവീസ് മെയ് അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംടിസി. ബിഎംടിസിയുടെ ആദ്യ എസി ഇലക്ട്രിക് ബസുകളാണ് ബെംഗളൂരു നഗരത്തിൽ സർവീസിന് ഒരുങ്ങുന്നത്. സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിലുള്ള ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജിസിസി) മാതൃകയിലാണ് ബിഎംടിസി എസി ഇലക്ട്രിക് ബസുകൾ സർവീസിന് എത്തിക്കുന്നത്.
ജിസിസി മാതൃകയിൽ, സ്വകാര്യ സ്ഥാപനമായ ഓം ഗ്ലോബൽ മൊബിലിറ്റിയിൽ നിന്നാണ് ബിഎംടിസി ഇലക്ട്രിക് ബസുകൾ ലീസിന് എടുക്കുന്നത്. ആദ്യഘട്ടത്തിൽ 58 ഇലക്ട്രിക് ബസുകൾ കമ്പനി കൈമാറി. ബസിനൊപ്പം ചാർജിങ് സൗകര്യവും ഡ്രൈവർമാരെയും സ്വകാര്യ സ്ഥാപനം തന്നെയാണ് ഏർപ്പെടുത്തുന്നത്. അതേസമയം കണ്ടക്ടർമാരെ ബിഎംടിസി ഏർപ്പെടുത്തും. കിലോമീറ്ററിന് 65.8 രൂപയാണ് ബിഎംടിസി സ്വകാര്യ സ്ഥാപനത്തിന് നൽകുക.
പ്രതിദിനം 225 കിലോമീറ്റർ ആണ് ബസുകൾ സർവീസ് നടത്തുക. മുഴുവൻ ചാർജായ ബസുകൾ 200 കിലോമീറ്റർ വരെ സർവീസ് നടത്തും. 60 മുതൽ 70 മിനിറ്റ് വരെയാണ് മുഴുവൻ ചാർജാകാൻ ആവശ്യമായ സമയം. ബസിൻ്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടതും സ്വകാര്യ സ്ഥാപനം തന്നെയായിരിക്കും.
TAGS: BENGALURU | BMTC
SUMMARY: Bmtc as electric bus to airport route to begin by may end



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.