പ്ലസ് വണ്‍ പ്രവേശനം; വെബ്‌സൈറ്റിലൂടെ വൈകിട്ട് നാലു മുതല്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 21

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക സംവിധാനത്തിലുള്ള ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകിട്ട് നാല് മുതൽ അപേക്ഷ സമർപ്പിക്കാനാകും. ഈ മാസം 21 വരെയാണ് അപേക്ഷ നൽകാനാകുക. ഒരു റവന്യൂ ജില്ലയിലെ സ്കൂളുകൾക്കെല്ലാമായി ഒരൊറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള അപേക്ഷകളും ഇന്ന് മുതല്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് മേയ് 24നും ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിനും പ്രസിദ്ധീകരിക്കും.
ജൂൺ 18നാണ് ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കുക. ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിലൂടെ ഒഴിവുകൾ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും. പട്ടിക ജാതി വികസന വകുപ്പിന് കീഴിലെ ആറ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെയാണ്.
TAGS : PLUS ONE | ADMISSION
SUMMARY : Plus One admission; Applications can be made through the website from 4 pm, last date is May 21



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.