ദീപ്തി ഓണോത്സവം ഞായറാഴ്ച

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണോത്സവം ‘പൊന്നോണ ദീപ്തി' ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 2 മണി മുതല്‍ ടി. ദാസറഹള്ളി, ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അന്തര്‍സംസ്ഥാന വടംവലി മത്സരമാണ് പ്രധാന ആകര്‍ഷകം. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് അമ്പതിനായിരം രൂപയും ദീപ്തി ട്രോഫിയും, രണ്ടാംസ്ഥാനക്കാര്‍ക്ക് ഇരുപത്തി അഞ്ചായിരം രൂപയും ദീപ്തി ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് പതിനഞ്ചായിരം രൂപയും ദീപ്തി ഷീല്‍ഡും, നാലാംസ്ഥാനക്കാര്‍ക്ക് പത്തായിരം രൂപയും, അഞ്ചുമുതല്‍ എട്ടുവരെ വിജയികള്‍ക്ക് യഥാക്രമം അഞ്ചായിരം രൂപവീതവും സമ്മാനമായി ലഭിക്കും.
കവിയും എഴുത്തുകാരനുമായ രാജന്‍ കൈലാസ്, ദാസറഹള്ളി എം.എല്‍.എ. എസ്. മുനിരാജു, മഹിമപ്പ സ്‌കൂള്‍ സെക്രട്ടറി എം. മുനിസ്വാമി, ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ അഡ്വ. സാജു ടി. ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജയചന്ദ്രന്‍ കടമ്പനാട്, ജൂനിയര്‍ രാജ്കുമാര്‍, ശ്രീലക്ഷ്മി ജയചന്ദ്രന്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
വിശദവിവരങ്ങള്‍ക്ക് : 98452 83218, 92434 45765
TAGS : ONAM-2024



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.