മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമവും മാതൃദിനാഘോഷവും

ബെംഗളൂരു : ഡൊംളൂർ മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമവും ലോക മാതൃദിനാഘോഷവും നടത്തി. പി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. അമ്മമാർ ചേർന്ന് കേക്കു മുറിച്ചു.പത്താംക്ലാസ്, പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങില്‍ അനുമോദിച്ചു.