എറണാകുളം സബ് ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി

കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. മംഗള വനത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് മംഗള വനത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ലഹരിക്കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മന്ദി ബിശ്വാസ് ആയിരുന്നു ജയില്‍ ചാടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരന് ജയില്‍ ചാടിയത്. ജനല്‍ വഴിയാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് വിവരം.
ഒരാഴ്ച മുമ്പ് എക്സൈസും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 24കാരനായ പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് 6,69,500 രൂപ വിലവരുന്ന 13.390 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഒരു ബാഗ് നിറയെ കഞ്ചാവുമായാണ് മന്ദി ബിശ്വാസ് എറണാകുളത്ത് എത്തിയത്. കഞ്ചാവ് വില്ക്കാന് എത്തിയതാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.തുടര്‍ന്ന് റിമാന്‍ഡിലായ പ്രതിയെ മൂത്രമൊഴിക്കാനായി എത്തിച്ച സമയത്ത് പോലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ചാടിപോയ പ്രതി ഹൈക്കോടതിക്കു പുറകിലുള്ള മംഗളവനത്തില്‍ ഒളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
TAGS : ARRESTED | KOCHI
SUMMARY : The suspect who escaped from the Ernakulam Sub Jail was arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.