Follow the News Bengaluru channel on WhatsApp

2021 ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7.67 ലക്ഷം കടന്നു. മരണപ്പെട്ടവർ 21000 ലേറെ. കോവിഡ് രോഗികളുടെ എണ്ണം ഇതേ തോതിൽ തുടർന്നാൽ 2021 ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 കേസുകൾ സ്ഥിരീകരിക്കുമെന്ന് സ്ലോആൻ സ്കൂൾ ഓഫ് മാനേജ്മെൻ്റ് ഓഫ് ദ മസാച്ചുസെറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) പുറത്ത് വിട്ട പഠനറിപ്പോർട്ടിൽ പറയുന്നു. വാക്സിനോ ശരിയായ ചികിത്സയോ വികസിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ നേരിടാൻ പോകുന്നത് കനത്ത കോവിഡ് ആഘാതത്തെയാണെന്ന് പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഹാഷിർ റഹ്മാണ്ടാദ്, ടി വൈ ലിം, ജോൺ സ്റ്റെർമാൻ എന്നി ഗവേഷകരുടെ പ്രവചനമനുസരിച്ച് 2021 ഓടെ ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യ രേഖപ്പെടുത്തും. 2021 മാർച്ച് – മെയ് മാസത്തോടെ ആഗോളതലത്തിൽ 24.9 കോടി കേസുകളും 18 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു. നിലവിലുള്ള കോവിഡ് കേസുകൾ, മരണം, പരിശോധന രീതികൾ, മറ്റ് ഘടകങ്ങൾ എന്നിവയെ കുറിച്ചുള്ള 84 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റാ വിശകലനം ചെയ്താണ് ഗവേഷകർ പഠന റിപ്പോർട്ട് തയ്യാറാക്കിയത്. പഠന റിപ്പോർട്ട് പ്രകാരം പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് യു എസും മൂന്നാം സ്ഥാനത്ത് സൗത്താഫ്രിക്കയും നാലാം സ്ഥാനത്ത് ഇറാനുമാണ്.

പഠന റിപ്പോര്‍ട്ട് വായിക്കാം : Estimating the global spread of COVID-19

Main Topic : India to see 2.87 lakh COVID-19 infections per day by winter, says study


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.