പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ അന്തരിച്ചു

പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ (Ngũgĩ wa Thiong'o) അന്തരിച്ചു. 87 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഗൂഗി വ തിയോംഗോയുടെ മകളാണ് മരണവിവരം പുറത്തുവിട്ടത്. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ് ഗൂഗി വ തിയോംഗോ.
1938-ല്‍ ബ്രിട്ടീഷ് അധിനിവേശ കെനിയയിലാണ് ഗൂഗി വ തിയോംഗോ ജനിച്ചത്. ഒരു ദരിദ്രകുടുംബത്തില്‍ വളര്‍ന്ന അദ്ദേഹം തന്റെ എഴുത്തിലൂടെ നിരവധി തവണ നൊബേല്‍ പുരസ്‌കാര പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
ഗൂഗി കൊളോണിയല്‍ ഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള തന്റെ രാജ്യത്തിന്റെ പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നതില്‍ ശ്രദ്ധ നൽകിയിരുന്നു.പെറ്റല്‍സ് ഓഫ് ബ്ളഡ്, വിസ്സാര്‍ഡ് ഓഫ് ദി ക്രോ ഇന്‍ ദി ഹൗസ് ഇന്റര്‍പ്രറ്റര്‍, ഗ്രെയിന്‍ ഓഫ് വീറ്റ്, വീപ്പ് നോട്ട് ചൈല്‍ഡ്, ഡെവിള്‍ ഓണ്‍ ദി ക്രോസ് തുടങ്ങിയ രചനകള്‍ ശ്രദ്ധേയമാണ്.
TAGS ; AFRICAN LITERATURE, OBITUARY
SUMMARY : Renowned Kenyan writer Ngugi wa Thiong'o passed away