Follow the News Bengaluru channel on WhatsApp

ചീഫ് ജസ്റ്റിസ് നിയമനം; ശുപാർശ നൽകി സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: ഒറീസ, ജമ്മു കാശ്‌മീർ, കർണാടക, മദ്രാസ്, രാജസ്ഥാൻ ഹൈക്കോടതികൾക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി കെ.വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റാനും ശുപാർശയുണ്ട്.

ജമ്മു കാശ്‌മീർ ഹൈക്കോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയെയും ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്വന്ത് സിംഗിനെയും മാറ്റില്ല. ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്‌ജി പി.ബി വരാലയെ കർണാടക ചീഫ് ജസ്റ്റിസായും ഒറീസ ചീഫ് ജസ്റ്റിസ് ഡോ.എസ്. മുരളീധറിനെ മദ്രാസ് ഹൈക്കോടതിയിലും ജമ്മുകാശ്‌മീർ ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെ രാജസ്ഥാൻ ചീഫ് ജസ്റ്റിസായും നിയമിക്കാനാണ് ശുപാർശ.

ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ അഞ്ചംഗ കൊളീജിയം 28നാണ് ശുപാർശ തയ്യാറാക്കിയത്. കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ മുതിർന്ന ജഡ്ജിയും നികുതി കേസുകളിൽ വിദഗ്ധനുമായ കെ.വിനോദ് ചന്ദ്രനെ ബോംബെയിലേക്ക് മാറ്റുന്നതോടെ കേരള ഹൈക്കോടതിയിലെ മൂന്നംഗ കൊളീജിയത്തിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുതിയ അംഗമാകും. നിലവിൽ കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എട്ട് ഒഴിവുണ്ട്.

ആറെണ്ണം ജില്ലാ ജഡ്ജിമാർക്കും രണ്ടെണ്ണം അഭിഭാഷകർക്കുമാണ്. ആറ് മാസമായി കേരള ഹൈക്കോടതി കൊളീജിയം ജഡ്ജി നിയമനത്തിനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയത്തിന് നൽകിയിരുന്നില്ല. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എസ്.വി ഭട്ടി എന്നിവരോടൊപ്പം ജസ്റ്റിസ് അലക്സാണ്ടർ തോമസും എത്തുന്നതോടെ പുതിയ കൊളീജിയം ശുപാർശ ഉടൻ കൈമാറിയേക്കും. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്രയെ ഝാർഖണ്ഡ് ഹൈക്കോടതിയിലേക്കും ഝാർഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് അപരേഷ് കുമാർ സിംഗിനെ ത്രിപുര ഹൈക്കോടതിയിലേക്കും മാറ്റാനും ശുപാർശയുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.