മഹാരാഷ്ട്രയിൽ എ.ഐ.എം.ഐ.എം നേതാവിന് വെടിയേറ്റു

മലേഗാവ് മുന്‍ മേയറും എ.ഐ.എം.ഐ.എം നേതാവുമായ അബ്ദുല്‍ മാലിക് യൂനുസ് ഈസയ്ക്ക് വെടിയേറ്റു. ഇന്നു പുലര്‍ച്ചെ നാസിക് ജില്ലയിലെ മലേഗാവില്‍ ഒരു ഹോട്ടലിലാണു സംഭവം. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മാലികിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നു പുലര്‍ച്ചെ 2 മണിയോടെയാണ് ആക്രമണം നടന്നത്. മലേഗാവിലെ ഓള്‍ഡ് ആഗ്ര റോഡിലുള്ള ഒരു ഹോട്ടലിനു പുറത്ത് ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുല്‍ മാലിക്. ഈ സമയത്ത് ബൈക്കിലെത്തിയ അജ്ഞാതസംഘം അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു തവണ നിറയൊഴിച്ചതായാണു ദൃക്സാക്ഷികള്‍ പറയുന്നത്. വെടിവയ്പ്പിനു പിന്നാലെ സംഘം രക്ഷപ്പെടുകയും ചെയ്തു.

ആക്രമണത്തിനു പിന്നാലെ അബ്ദുല്‍ മാലികിനെ മലേഗാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി നാസികിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കൈയിലും കാലിലും വെടിയേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here