റെയില്‍വേ സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി

അങ്കമാലി റെയില്‍വേ സ്റ്റേഷന് അകത്ത് ഇലക്‌ട്രിക് ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഒടുവില്‍ ഫയർഫോഴ്സും റെയില്‍വേ പോലീസും അനുനയിപ്പിച്ച്‌ താഴെയിറക്കി. കൊല്ലം ചടയമംഗലം സ്വദേശിയാണ് യുവാവ്.

തനിക്കെതിരെ പോലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. എന്നാല്‍, പോലീസ് ഇത് കാര്യമായി എടുത്തിട്ടില്ല. അങ്കമാലി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പോലീസ് പറഞ്ഞു.

ങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അങ്കമാലി റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. താഴെയിറങ്ങിയ യുവാവിനെ അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here