എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഹാസന്‍ എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്. പുറത്തായ അശ്ലീല ദൃശ്യങ്ങളിലുള്ള യുവതിയാണു മൈസുരുവില്‍ പരാതി നല്‍കിയത്. ഈ യുവതിയെ തട്ടിക്കൊണ്ടുപോയതിനു പ്രജ്വലിന്റെ അച്ഛനും മുന്‍മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയ്ക്കുമെതിരെയും കേസെടുത്തു.

പുറത്തുവന്ന അശ്ലീല ദൃശ്യങ്ങളില്‍ യുവതിയുമുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇവരെ കാണാതായി. പ്രജ്വലിന്റെ മാതാവ് ഭവാനി ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഇതിനുശേഷം സതീഷ് ബാബയെന്നയാള്‍ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയതായി ഇവരുടെ മകന്‍ മൈസുരു കെ.ആര്‍. പോലീസില്‍ പരാതി നല്‍കി .യുവതിയെ കണ്ടെത്തി മൊഴിയെടുത്തപ്പോഴാണ് പ്രജ്വല്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വ്യക്തമായത്. തുടര്‍ന്നു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സി.ആര്‍.പി.സി 164 വകുപ്പനുസരിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി കേസെടുക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചു.

പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയുള്ള മൂന്നാമത്തെ പീഡനക്കേസാണിത്. അതേസമയം യുവതിയുടെ മകന്റെ പരാതിയില്‍ പ്രജ്വലിന്റെ അച്ഛന്‍ എച്ച്.ഡി. രേവണ്ണയ്ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. യുവതി പരാതിയുമായി മുന്നോട്ടുപോകുമെന്ന സൂചന കിട്ടിയതോടെ ഇവരെ ഒളിപ്പിക്കാന്‍ പ്രജ്വലിന്റെ കുടുംബം ശ്രമം നടത്തിയെന്നാണു പോലീസ് പറയുന്നത്. വെള്ളിയാഴ്ച രേവണ്ണയുടെ ഹാസനിലെയും ബെംഗളുരുവിലെയും വീടുകളിലും ഫാം ഹൗസിലും പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി തെളിവുകൾ ശേഖരിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

Related Articles

Popular Categories