എംപി ക്വാർട്ടേഴ്സിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചു; പ്രജ്വലിനെതിരെ ആരോപണവുമായി ജനതാദൾ ഭാരവാഹി

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലൈംഗികാരോപണവുമായി ജനതാദൾ ഭാരവാഹിയായ യുവതി. ഭർത്താവിനെയും തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2021 മുതൽ നിരന്തരം തന്നെ പീഡിപ്പിച്ചെന്നാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗമായ യുവതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകിയത്.

ഏതാനും പെൺകുട്ടികൾക്ക് ഹോസ്റ്റൽ പ്രവേശനത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെടാൻ പ്രജ്വലിനെ 2021 ജനുവരിയിൽ എംപി ക്വാർട്ടേഴ്സിൽ പോയി കണ്ടപ്പോഴാണ് ആദ്യം പീഡിപ്പിച്ചതെന്നും യുവതി ആരോപിച്ചു.

പീഡന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി കഴിഞ്ഞ മാസം വരെ പീഡനം തുടർന്നതായും മൊഴിയിലുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. ഇതിനോടകം മൂന്ന് ബലാത്സംഗ കേസുകളാണ് പ്രജ്വൽ നേരിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here