കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം

ബെംഗളൂരു: കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. യാദ്ഗിർ സ്വദേശി യേശുരാജ് (20) ആണ് മരിച്ചത്. സഹകർ നഗറിലാണ് അപകടമുണ്ടായത്. മേയ് 19ന് സഹകർ നഗറിലെ ഇക്കോ ബാങ്കിന് സമീപത്തെ റോഡിൽ വെച്ച് രാവിലെ ഒമ്പത് മണിയോടെ അമിത വേഗതയിലെത്തിയ മഹീന്ദ്ര എക്‌സ്‌യുവി (കെഎ 50-ഇജെ 9951) യേശുരാജ് സഞ്ചരിച്ച സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു.

കാർ ഡ്രൈവർ തന്നെയാണ് പരുക്കേറ്റ യേശുരാജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ പണം അടച്ച ശേഷം കാർ ഡ്രൈവർ രക്ഷപ്പെട്ടു. എന്നാൽ ചികിത്സയിലിരിക്കെ യേശുരാജ് മരണപ്പെടുകയായിരുന്നു. ആശുപത്രി ചിലവുകൾ നൽകാമെന്ന് കാർ ഡ്രൈവർ വീട്ടുകാരോട് ഫോണിലൂടെ ഉറപ്പുനൽകിയതിനെ തുടർന്ന് യേശുരാജിൻ്റെ കുടുംബാംഗങ്ങൾ ആദ്യം പരാതി നൽകിയിരുന്നില്ല. എന്നാൽ പിന്നീട് ഇവരെ ആരും ബന്ധപ്പെടാതിരുന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഹെബ്ബാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here