Follow the News Bengaluru channel on WhatsApp

ശമ്പളമില്ല; മന്ത്രിക്ക് നൂഡില്‍സ് വിറ്റ് പ്രതിഷേധമറിയിച്ച് സ്വകാര്യ സ്‌ക്കൂള്‍ അധ്യാപകര്‍

ബെംഗളൂരു: ശമ്പളം ലഭിക്കാത്തതിനാല്‍ മന്ത്രിക്ക് നൂഡില്‍സ് വിറ്റ് പ്രതിഷേധമറിയിച്ച് സ്വകാര്യ സ്‌ക്കൂള്‍ അധ്യാപകര്‍. മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ പിന്നെ ശമ്പളം മുടങ്ങിയ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരാണ് മന്ത്രിക്ക് നുഡില്‍സ് വിറ്റ് പ്രതിഷേധം അറിയിച്ചത്.

കെ.ജി. റോഡിലെ ‘ശിക്ഷകര സദന’ യില്‍ ഏര്‍പ്പെടുത്തിയ അധ്യാപക ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രൈമറി ആന്റ് സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സുരേഷ് കുമാറിനെയാണ് സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ വളഞ്ഞ് വെക്കുകയും ജീവിക്കാന്‍ വേണ്ടി തങ്ങള്‍ വീടുകളിലുണ്ടാക്കിയ ഉത്പന്നങ്ങള്‍ വാങ്ങിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. സര്‍ക്കാര്‍ തങ്ങളുടെ കാര്യങ്ങളില്‍ വേണ്ട നടപടികള്‍ എടുക്കാത്തതിനാല്‍ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ അധ്യാപക ദിനം കരിദിനമായാണ് ആചരിച്ചത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ പിന്നെ മാനേജ്‌മെന്റ് തങ്ങള്‍ക്ക് ഇതുവരെ ശമ്പളമൊന്നും തന്നിട്ടില്ലെന്നും, എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ രക്ഷക്കായി ഇതുവരെ ഒന്നും ചെയ്തില്ലെന്നും വീടുകളില്‍ ഉണ്ടാക്കുന്ന നൂഡില്‍സും മറ്റും വിറ്റാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അധ്യാപികമാരില്‍ ഒരാള്‍ പറഞ്ഞു. തങ്ങളുടെ ഇപ്പോഴത്തെ ജീവിത ചുറ്റുപാടുകള്‍ മന്ത്രിയെ നേരിട്ടറിയിക്കാനാണ് നൂഡില്‍സും മറ്റും മന്ത്രിക്ക് നേരിട്ട് കൊടുത്ത് പ്രതിഷേധം അറിയിച്ചത്.

പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ മന്ത്രി വൈകിട്ടോടെ പരിഹാര മാര്‍ഗങ്ങള്‍ കാണാമെന്ന് അധ്യാപകര്‍ക്ക് ഉറപ്പ് നല്‍കി. സെപ്റ്റംബര്‍ 30 നകം സ്‌ക്കൂളുകളിലെ അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തികരിക്കണമെന്ന് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും, സ്‌ക്കൂള്‍ മാനേജ്‌മെന്റുകള്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഫീസ് കുട്ടികളില്‍ നിന്ന് മാനേജ്‌മെന്റ് കൂടുതല്‍ വാങ്ങരുതെന്നും നിര്‍ദ്ദേശിച്ചു.

സ്വകാര്യ സ്‌ക്കൂളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംരക്ഷിക്കാനും സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് അധ്യാപകരും അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആന്റ് സെക്കന്‍ഡറി സ്‌കൂള്‍സ് ഇന്‍ കര്‍ണ്ണാടക പ്രതിനിധികളും സംസ്ഥാന വ്യാപകമായി ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.