ഭരണപരിഷ്ക്കരണങ്ങളുമായി പുടിൻ.റഷ്യൻ പ്രധാനമന്ത്രി മെദ് വദേവും മന്ത്രിസഭയും രാജിവെച്ചു.

മോസ്കോ : റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവിന്റെ നേതൃത്വത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാർ രാജിവെച്ചു. വാർഷിക പ്രസംഗത്തിൽ റഷ്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന റഷ്യൻ പ്രസിഡണ്ട് വ്ളാഡ് മിർ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മേദ് വദേവ് രാജി പ്രഖ്യാപിച്ചത്. പ്രസിഡണ്ട് മേദ് വദേവിന്റെ രാജി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ കാവൽ സർക്കാരായി തുടരാൻ പുടിൻ മന്ത്രിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. റഷ്യൻ ഭരണഘടന പ്രകാരം പ്രസിഡണ്ട് നാമനിർദ്ദേശം ചെയ്യുന്ന ആളെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം പാർലമെന്റിന്റെ അധോസഭയുടെ അംഗീകാരം വേണം. നിലവിൽ റഷ്യയിൽ പൂർണ്ണ അധികാരം പ്രസിഡണ്ടിനാണ്. ഭേദഗതി നിലവിൽ വരുന്നതോടെ പ്രസിഡണ്ടിൽ നിന്നും അധികാരം പ്രധാനമന്ത്രിക്കും പാർലമെന്റിനും നൽകും. 2024 ൽ പുടിൻ വിരമിക്കുന്നതോടെ പ്രസിഡണ്ടിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണ് നീക്കം. പുതിയ ഭേദഗതി പ്രകാരം ഒരാൾക്ക് രണ്ടു തവണ മാത്രമേ പ്രസിഡണ്ട് ആകാൻ സാധിക്കൂ. ഇനി മുതൽ പ്രസിഡണ്ടിനേയും പ്രധാനമന്ത്രിയേയും പാർലമെന്റാകും തിരഞ്ഞെടുക്കുക. പുടിൻ നാലാം തവണയാണ് പ്രസിഡണ്ട് പദവിയിലിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.