Follow the News Bengaluru channel on WhatsApp

മെട്രോ നിര്‍മാണം; തൊഴിലാളി വീണ് മരിച്ചു

ബെംഗളുരു: മെട്രോപാത നിര്‍മാണ സ്ഥലത്ത് നിന്ന് മുപ്പത്തിയഞ്ച് അടി ഉയരമുള്ള തൂണിന്റെ മുകളില്‍ നിന്ന ്‌വീണ് തൊഴിലാളി മരിച്ചു. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലക്കരെ സ്വദേശി നരസിംഹ മൂര്‍ത്തി (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ബംഗളുരുവിലെ ബയനപാളയിലെ കനകപുര മെയിന്‍ റോഡിന് സമീപമുള്ള മെട്രോ പാത നിര്‍മാണ സ്ഥലത്ത് ജോലിചെയ്യുകയായിരുന്നു ഇയാള്‍. മെട്രോതൂണില്‍ പണിയെടുക്കുന്നതിനിടെ കാല്‍തെറ്റി നരസിംഹ മൂര്‍ത്തി താഴേക്ക് വീഴുകയായിരുന്നു.

ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയാണ് ഇവിടെ പ്രവൃത്തികള്‍ നടക്കുന്നത്. ജോലിയില്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതിന് എതിരെ നരസിംഹ മൂര്‍ത്തിയുടെ പിതാവ് ഹനുമന്തപ്പ കരാറുകരായ സ്വകാര്യ ഏജന്‍സിക്ക്കും ബിഎംആര്‍സിഎല്ലിനും എതിരെ പോലീസില്‍ പരാതി നല്‍കി. മെട്രോ റെയില്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരാണ് മരിച്ചിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.