കര്‍ണാടക നിയമനിര്‍മാണ സഭാ സീറ്റിലേക്ക് മത്സരം ഉറപ്പ്; ബിജെപി ആശങ്കയില്‍

ബെംഗളുരു: നിയമനിര്‍മാണ സഭയില്‍ ഒഴിവ് വരുന്ന സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. ബിജെപി സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ച ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി എതിരില്ലാതെ തെരഞ്ഞെടുക്കുമെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രികസമര്‍പ്പിച്ച അനില്‍കുമാറിനെ കോണ്‍ഗ്രസും ജെഡിഎസിന്റെ പിന്തുണയോടെയാണ് അനില്‍കുമാര്‍ പത്രിക സമര്‍പ്പിച്ചത്.

കോണ്‍ഗ്രസും പിന്തുണയ്ക്കുമെന്നാണ് സൂചന. മന്ത്രിസഭാ വികസനത്തെ തുടര്‍ന്ന് ബിജെപിയിലെ ഭിന്നത മുമ്പില്‍കണ്ടാണ് കോണ്‍ഗ്രസും ജെഡിഎസും സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നത്. ഫെബ്രുവരി17നാണ് തെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ലക്ഷ്മണ്‍ സാവദിക്ക് പദവി നിലനിര്‍ത്താന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. നിയമസഭയില്‍ ബിജെപിക്ക് 116 അംഗങ്ങളുടെയും കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന് 102 പേരുടെയും പിന്തുണയുണ്ട്. കൗണ്‍സിലിലേക്ക് ഒരു അംഗത്തെ വിജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്കുണ്ട്. എന്നാല്‍ ബിജെപിയില്‍ ആരെങ്കിലും കൂറുമാറിയാല്‍ പ്രതിസന്ധിയായിരിക്കും ഫലം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.