കാരുണ്യ പ്രവര്‍ത്തനത്തിന് കേരളം മികച്ച മാതൃക: എച്ച്.ഡി ദേവഗൗഡ

എഐകെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി ഖുദ്ദൂസ് സാഹബ് ഈദ്ഗാഹ് മൈതാനിയില്‍ സംഘടിപ്പിച്ച സമൂഹ വിവാഹ സൗഹൃദ സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരു :   ജീവകാരുണ്യ സേവന വിദ്യഭ്യാസ ആതുര ശുശ്രൂഷ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ കാണിക്കുന്ന സേവനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ പറഞ്ഞു. ഈ ദിവസത്തിന്റെ പ്രത്യേകത ഇവിടെ തടിച്ചു കൂടിയിരിക്കുന്ന ആളുകളുടെ മുഖത്തു നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എഐകെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ഖുദ്ദൂസ് സാഹബ് ഈദ്ഗാഹ് മൈതാനിയില്‍ സംഘടിപ്പിച്ച സമൂഹ വിവാഹ സൗഹൃദ സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ജാതി മത ദേശ ഭാഷ വിത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹ്യ പ്രതിബദ്ധതയോടെ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി ബെംഗളൂരുവിലും അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അഭിമാനമുണ്ട്. മാനവികതയുടെ മഹത്തായ സന്ദേശമാണ് ഇത്തരം പ്രവര്‍ത്തനത്തില്‍ കൂടി നമുക്ക് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ബെംഗളൂരു എഐകെഎംസിസി മുസ്ലിം ലീഗിന്റെ പോഷക സംഘടനയെന്ന നിലയില്‍ അഭിമാനകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട മുഹൂര്‍ത്തങ്ങളില്‍ കൂടിയാണ് എഐകെഎംസിസി ബെംഗളൂരു കമ്മിറ്റി കടന്നു പോകുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ എഐകെഎംസിസി ബെംഗളൂരു കമ്മിറ്റി നടത്തി വരുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഇതര പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മുസ്ലിം ലീഗിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഇത്തരം പ്രവര്‍ത്തന ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡോ.എം.പി ഹസ്സന്‍ കുഞ്ഞി, നിംഹാന്‍സ് സിഎഒ പ്രസീദ്കുമാര്‍, സൗദിയ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ മുസ്ഥഫ, ദില്‍ഷന്‍ഖാന്‍, എഐകെഎംസിസി ബെംഗളൂരു ആംബുലന്‍സ് ഡ്രൈവര്‍ ബി.എ ഹനീഫ എന്നിവരെ സദസ്സില്‍ വെച്ച് ആദരിച്ചു.

ദില്‍ശന്‍ ഖാന്‍ സ്‌പോണ്‍സര്‍ ചെയ്ത് ആംബുലന്‍സ് ഫണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. മൊബൈല്‍ ആപ്ലിക്കേഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.എല്‍.എ മാരായ ആര്‍.രാമലിംഗ റെഡ്ഡി, ഡോ.ഉദയ് ബി ഗരുഡാചാര്‍, യു.ടി ഖാദര്‍, എന്‍.എ ഹാരിസ്, ബി.എം ഫാറൂഖ് എം.എല്‍.സി, ദസ്തഗീര്‍ ആഗ, എം.സി മായിന്‍ ഹാജി,  ഡോ. എന്‍.എ മുഹമ്മദ്, എസ്.എസ്.എ ഖാദര്‍ ഹാജി, ഫാ.ജോര്‍ജ് കണ്ണന്താനം, സ്വാമിജി വിപിന്‍ ചെറുവുള്ളില്‍, എ.ഷംസുദ്ദീന്‍, പ്രൊഫ. തഷ്‌രീഫ് ജഹാന്‍, അഡ്വ. നൂര്‍ബീനാ റഷീദ്,  ജയന്തി രാജന്‍  തസ്‌നീം സേഠ്,  അസീസ് കോറോം, മുസ്ഥഫ മാട്ടുങ്ങല്‍,
ടി.എം ഷാഹിദ്, അബൂ സഈദ് ഹുസൈന്‍ മൗലവി പ്രസംഗിച്ചു.  മൊലാന മുഫ്തി ലുഥ്ഫുള്ള നികാഹിന് കാര്‍മികത്വം നല്‍കി. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം പൂര്‍ത്തിയാക്കിയ വധുവരന്മാര്‍  വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വേദിയിലെത്തിയിരുന്നു.

എഐകെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ടി. ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. റിയാസ് ഗസ്സാലി ഖിറാഅത്ത പാരായണം ചെയ്തു. ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ് സ്വാഗതവും സെക്രട്ടരി ഡോ.എം.എ അമീറലി നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.