ഭിന്നശേഷിക്കാരായ ദമ്പതികളെ വീടണയിച്ച് കേരളസമാജം

ബെംഗളൂരു : ലോക് ഡൗണിൽ ബെംഗളൂരുവിൽ കുടുങ്ങിയ മലയാളിയും ഭിന്നശേഷിക്കാരുമായ ദമ്പതികളേയും മാതാപിതാക്കളേയും സുരക്ഷിതരായി നാട്ടിലെത്തിച്ച് കേരള സമാജം.
വൈറ്റ് ഫീൽഡിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന ബിജോയിയേയും ഭാര്യ സെൻ്റീനയേയും അവരുടെ മാതാപിതാക്കളേയുമാണ് കേരള സമാജം പ്രവർത്തകർ നാട്ടിലെത്തിച്ചത്. സംസാരശേഷിയില്ലാത്ത ഈ ദമ്പതികൾ കഴിഞ്ഞ ഒന്നര വർഷമായി വൈറ്റ് ഫീൽഡിലാണ് താമസം.
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ബിജോയിയേയും ഗർഭിണിയായ ഭാര്യ സെൻ്റീനയേയും പരിചരിക്കാനാണ് മാതാപിതാക്കൾ കേരളത്തിൽ നിന്നും കഴിഞ്ഞ മാർച്ച് അഞ്ചിന് ബെംഗളൂരുവിൽ എത്തിയത്. മാർച്ച് 18 ന് ബിജോയിയെ ഡിസ്ചാർജ്ജ് ചെയ്തു നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. ഇതിനിടയിലാണ് ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്. ബിജോയിക്കൊപ്പം താമസിക്കുന്ന ബിജോയിയുടെ പിതാവ് ഫിലിപ്പിന് ഇതിനിടയിൽ കഴിഞ്ഞ മാർച്ച് 26ന് ബ്രെയിൻ സ്ട്രോക്ക് വന്ന് ബെംഗളൂരുവിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരികയും ചെയ്തു. ഒരാഴ്ച്ചക്കു ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് അനുവദിച്ചെങ്കിലും ലോക് ഡൗൺ കാരണം ഇവർ ആശുപത്രിയിൽ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. തുടർന്നാണ് സെൻ്റിനയുടെ പിതാവ് വിൻസെൻ്റിൻ്റെ സുഹൃത്തുക്കളായ ഷാജഹാനും ജോബിയും ബെംഗളൂരു കേരള സമാജം ജനറൽ സെക്രട്ടറി റജികുമാറുമായി ബന്ധപ്പെടുന്നത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ കേരള സമാജം പ്രവർത്തകർ ബെംഗളൂരുവിലെ മാതൃഭൂമി ന്യൂസ് ബ്യൂറോയുമായി ബന്ധപ്പെടുകയും ഇവരെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക അനുമതി സംഘടിപ്പിക്കുകയുമായിരുന്നു.
മാതൃഭൂമിയുടേയും കേരളസമാജം വൈറ്റ് ഫീൽഡ് സോൺ ചെയർമാൻ ഷാജിയുടേയും കൺവീനർ അനിൽകുമാറിൻ്റേയും കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ഇവരെ കേരള സമാജം ആംബുലൻസിൽ നാട്ടിലേക്കു യാത്രയാക്കി. നാട്ടിലെത്തിയ ഇവർ ചെന്നിത്തലയിലെ വീട്ടിൽ ക്വാറൻ്റയിനിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.