കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം : സുവർണ്ണ കർണാടക കേരള സമാജം മുഖ്യമന്ത്രിമാർക്ക് നിവേദനം നൽകി

ബെംഗളൂരു : ബെംഗളൂരുവിലും കർണാടകത്തിലെ മറ്റു ഭാഗങ്ങളിലും കുടുങ്ങി കിടക്കുന്ന മലയാളികൾക്കായി സുവർണ്ണ കർണാടക കേരള സമാജത്തിൻ്റെ ഇടപെടൽ. കർണാടകയിലെ പല ഭാഗങ്ങളിലായി കുടുങ്ങിയവരെ തിരിച്ചു നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ട്രെയിൻ അനുവദിക്കുന്നതിന് വേണ്ടി കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുൻ കർണാടക മന്ത്രിയും എം എൽ എയുമായ അരവിന്ദ് ലിംബാവലി വഴിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. കൂടാതെ കേരള സ്പീക്കർ ശ്രീരാമകൃഷ്ണൻ വഴി കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ട്രെയിൻ അനുവദിക്കുന്നതിന്റെ ആവശ്യകത അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഇതിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് അദ്ധേഹം സുവർണ്ണ കർണാടക കേരള സമാജം ഭാരവാഹികളെ അറിയിച്ചു.
ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് സ്വന്തം വണ്ടിയിലല്ലാതെ ടാക്സിയിൽ പോകുന്നവർക്കുള്ള പാസുകൾ ഡിസിപി ഓഫീസിൽ നിന്ന് നൽകുന്നതാണ് എന്ന് നോർത്ത് ഡിസിപി ഭീമാശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ ഭാരവാഹികളെ അറിയിച്ചു.
ഇതിനെ തുടർന്ന് സുവർണ്ണ കർണാടകയുടെ നേതൃത്വത്തിൽ ടെമ്പൊ ട്രാവലുകളിലും മറ്റു ടാക്സികൾ വഴിയും കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര സൗകര്യം ഒരുക്കാൻ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ചന്ദ്രസേനൻ, ജെനറൽ സെക്രട്ടറി കെ പി ശശിധരൻ, വൈസ് പ്രസിഡന്റ് കെ ജെ ബൈജു, ഒർഗനൈസിംഗ് സെക്രട്ടറി ബിജു കോലംകുഴി, സന്തോഷ് എൻ എൻ, ടോണി, ഷമീർ തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.