ലോക് ഡൗൺ : ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ

ബെംഗളൂരു : ലോക് ഡൗണിൽ കുടുങ്ങിയ ബെംഗളൂരു മലയാളികൾക്ക് ആശ്വാസമായി കേരളത്തിലേക്കുള്ള ട്രെയിൻ സർവ്വീസ് യഥാർത്ഥ്യമാകുന്നു. ഇന്നത്തെ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബെംഗളൂരുവിന് പുറമെ ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കും ട്രെയിൻ സർവ്വീസ് ഉണ്ടായിരിക്കും. ആദ്യ സർവ്വീസ് ഡൽഹിയിലേക്കായിരിക്കും. തീയതി, സമയം എന്നിവ ഉടൻ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾക്കായിരിക്കും മുൻഗണന. മറ്റുള്ളവരെ അടക്കം സംസ്ഥാനത്ത് തിരിചെത്തിക്കാനുള്ള നടപടികൾ ഉടൻ ഉണ്ടാകും. എല്ലാവരേയും ഇങ്ങോട്ട് കൊണ്ടുവരുക എന്നത് സംസ്ഥാനത്തിൻ്റെ നിലപാടാണ് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ നിരീക്ഷണം ഉറപ്പാക്കണം.അതിലൂടെ മാത്രമേ രോഗം പകരുന്നത് തടുക്കാൻ കഴിയു. അതിർത്തിയിൽ തിക്കും തിരക്കും കൂട്ടാൻ പാടില്ല, ആരോഗ്യ വിവരങ്ങൾ മറച്ചുവെക്കരുത്. അനധികൃതമാർഗ്ഗങ്ങളിലൂടെ വരാൻ ശ്രമിമിക്കുക എന്നത് തടഞ്ഞില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരിലെ മലയാളികളുടെ വലിയൊരു ആശങ്കക്കാണ് ഇതോടെ വിരാമമാകുന്നത്. നോർക്ക വഴി നാട്ടിലേക്ക് രജിസ്റ്റർ ചെയ്ത നിരവധി പേരാണ് സ്വന്തമായി വാഹനമില്ലാത്തതിനാൽ ബെംഗളൂരുവിൽ കുടുങ്ങി കിടക്കുന്നത്.  ബെംഗളുരുവിലെ നിരവധി സാംസ്കാരിക-രാഷ്ട്രീയ സംഘടനകൾ കേരള സർക്കാറിൽ ഇതിനായി ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.