Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ വിവിധ മലയാളി അസോസിയേഷനു കീഴിലുള്ള ശാഫി പള്ളികൾ തുറക്കുന്നത് രണ്ടാഴ്ച്ച കഴിഞ്ഞ് മതിയെന്ന് തീരുമാനം

ബെംഗളൂരു : കൊറോണ വ്യാപനം ശക്തIമായി തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരുവിലെ വിവിധ മലയാളി അസോസിയേഷനു കീഴിലുള്ള ശാഫിപള്ളികള്‍ തുറക്കുന്നത് രണ്ടാഴ്ച്ചകഴിഞ്ഞ് മതിയെന്ന് വിവിധ മഹല്ല് കമ്മിറ്റികളുടെ തീരുമാനം.

നിബന്ധനകള്‍ പാലിച്ചുകൊണ്ട് പള്ളികള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍.എ.മുഹമ്മദ് കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ചകള്‍ നടത്തിയാണ് ഈ തീരുമാനം കൈകൊണ്ടത്. പള്ളികള്‍ തുറക്കുകയും വിശ്വാസികള്‍ വരുകയും ചെയ്യുമ്പോള്‍ നിബന്ധനകള്‍ പാലിക്കപ്പെടാന്‍ കഴിയാത്തതുമൂലം കൊറോണ വ്യാപനം ഉണ്ടാവാന്‍ ഇടവരുന്നതു തടയുന്നതിന് രണ്ടാഴ്ച്ച കൂടി പള്ളികള്‍ അടച്ചിടുന്നതാണ് അഭികാമ്യം എന്നതാണ് മഹല്ലുകളുടെ തീരുമാനം.

.മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ ഡബിള്‍ റോഡ് ശാഫി മസ്ജിദ്, ആസാദ് നഗര്‍ മസ്ജിദ് നമിറ, ജയനഗര്‍ യാസീന്‍ മസ്ജിദ് ,ആര്‍ സി. പുരം,ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, ബി.ടി.എം ,നീലസന്ദ്ര, എച്ച്.എ.എല്‍, താനറി റോഡ് ,തുടങ്ങിയ പ്രദേശങ്ങളിലെ ശാഫി മസ്ജിദുകളും രണ്ടാഴ്ച്ചത്തേക്ക് തുറക്കില്ല.

വി സി അബ്ദുല്‍ കരീം ഹാജി, പി എം ലത്തീഫ് ഹാജി, അബ്ദുല്‍കലാം ആസാദ്, കെ എച്ച് ഫാറൂഖ്, ജമാല്‍,സി കെ നൗഷാദ്,സയ്യദ് സിദ്ദീഖ് തങ്ങള്‍, നാസിര്‍ ഹാജി, നാസിര്‍ ടി, അബൂബക്കര്‍ ഹാജി, മഹമൂദ് ഹാജി, അബ്ദു ആസാദ്‌നഗര്‍ , റഫീഖ് , ഖാദര്‍ മെറ്റ്രൊ,ശംസുദ്ദീന്‍ കൂടാളി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബേങ്ക്‌ലൂര്‍ എസ് എം.എക്ക് കീഴിലെ എല്ലാ പള്ളികളും നിലവിലെ സ്തിഥി തന്നെ തുടരാന്‍ തീരുമാനമായതായി എസ് എം.എ ഭാരവാഹികളായ എസ് എസ് എ ഖാദര്‍ ഹാജിയും റഹ്മാന്‍ ഹാജിയും അറിയിച്ചു.ഹിറ ഫൗണ്ടേഷനു കീഴിലെ പള്ളികള്‍ തുറക്കില്ലെന്ന് ഹിറാ ഫൗണ്ടേഷനും അറിയിച്ചു. മറ്റ് ചില പള്ളി കമ്മിറ്റികളും ഈ തീരുമാനത്തോട് യോജിച്ച് തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.സി.സി റാജ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.