കോവിഡ് രോഗലക്ഷണങ്ങളൊന്നുമില്ല ; പരിശോധന നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചു; ഒടുവില്‍ ഫലം വന്നപ്പോള്‍ പോസിറ്റീവ്

കണ്ണൂര്‍ : കോവിഡ് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും തനിക്ക് കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ബന്ധം പിടിച്ച യുവാവിന് പരിശോധന ഫലം വന്നപ്പോള്‍ പോസിറ്റീവ്. മുംബൈയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്ന എട്ടിക്കുളം സ്വദേശിയാണ് ഇത്തരത്തില്‍ നിര്‍ബന്ധമായി തനിക്ക് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്.

14 ദിവസമായി ഇയാള്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമാകാതിരുന്നതിനാല്‍ വീട്ടിലേക്കു തിരിച്ചുപോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അനുമതി നല്‍കി. എന്നാല്‍, തനിക്ക് കോവിഡ് പരിശോധന വേണമെന്നും കുട്ടികളും പ്രായമുള്ളവരും താമസിക്കുന്ന വീട്ടിലേക്കു പോകാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു യുവാവ്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുംബൈയില്‍ നിന്നെത്തി 24-ാം ദിവസം കോവിഡ് ബാധിതനാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന്, രോഗിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്കു മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.