Follow the News Bengaluru channel on WhatsApp

കേരളത്തിൽ ഇന്ന് 449 പേർക്ക് കോവിഡ്; 162 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തിൽ തുടർച്ചയായി നാലാം ദിവസവും നാന്നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 449 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..  ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 119 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.  162 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജൻ, കണ്ണൂ‍ർ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

  • ആലപ്പുഴ 119,
  • തിരുവനന്തപുരം 63,
  • മലപ്പുറം 47,
  • പത്തനംതിട്ട 47,
  • കണ്ണൂർ 44,
  • കൊല്ലം 33,
  • പാലക്കാട് 19,
  • കോഴിക്കോട് 16,
  • എറണാകുളം 15,
  • വയനാട് 14,
  • കോട്ടയം 10,
  • തൃശ്ശൂർ 9
  • കാസർകോട് 9,
  • ഇടുക്കി 4
 
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
  • തിരുവനന്തപുരം 3,
  • കൊല്ലം 10,
  • പത്തനംതിട്ട 2,
  • ആലപ്പുഴ 7 ,
  • കോട്ടയം 12,
  • എറണാകുളം 12,
  • തൃശൂര്‍ 14,
  • പാലക്കാട് 25,
  • മലപ്പുറം 28,
  • കോഴിക്കോട് 8,
  • വയനാട് 16,
  • കണ്ണൂര്‍ 20
  • കാസര്‍കോട് 5
വിദേശത്ത് നിന്ന് എത്തിയ 140 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 64 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 144 പേർക്കാണ് രോഗം വന്നത്. ഇതിൽ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ 24 മണിക്കൂറിൽ 12230 സാമ്പിളുകൾ പരിശോധിച്ചു. 1, 80, 594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 713 പേരെയാണ് ആശുപത്രിയിലാക്കിയത്. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിലാക്കിയത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകൾ അയച്ചു. ഇതിൽ 5407 സാമ്പിളുകളുടെ ഫലം വരാനുണ്ട്. കൂടാതെ, സെന്‍റിനൽ സർവൈലൻസ് വഴി 78,002 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 74,676 സാമ്പിളുകൾ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി.

തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂർ, ആറാട്ട് പുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും പൊന്നാനി, താനൂർ മുൻസിപ്പാലിറ്റികളിലും ട്രിപ്പിൾ ലോക്ക്ഡൗൺ വരും. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാനുണ്ടാകും. രണ്ട് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിൽ സമ്പർക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു.  മുഖ്യമന്ത്രി പറഞ്ഞു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.