Follow the News Bengaluru channel on WhatsApp

ലോക് ഡൗൺ കോവിഡ് പ്രശ്നത്തിന് പരിഹാരമല്ല; ലോക് ഡൗൺ നീട്ടില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ

ബെംഗളൂരു : ബെംഗളൂരുവിലും മറ്റു ജില്ലകളിലും ഇപ്പോഴുള്ള ലോക് ഡൗൺ നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ലോക് ഡൗൺ എന്നതു കൊണ്ടു മാത്രം കോവിഡ് എന്ന മഹാമാരിയെ നമ്മുക്ക് ചെറുക്കാനാവില്ല. ഡോക്ടർമാരുടേയും ചികിത്സാ സൗകര്യങ്ങളുടേയും കുറവുകൾ ഉടൻ തന്നെ പരിഹരിക്കാനും, പരിശോധന ഫലങ്ങളുടെ വേഗം വർധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാർ. ബിബിഎംപിയുടെ കീഴിലുള്ള എട്ടു സോണുകളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മന്ത്രിമാർ, ഉദ്യോഗസ്ഥർ, എംപിമാര്‍ എന്നിവരുമായുള്ള യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ബെംഗളൂരുവിൽ ലോക് ഡൗൺ പതിനഞ്ച് ദിവസം കൂടി നീട്ടാൻ സാധ്യതയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

രോഗികളെ കണ്ടെത്താനും, ചികിത്സക്കായി ആശുപത്രിയിലെത്തിക്കാന്‍ ആംബുലൻസ് സൗകര്യം ഏർപ്പെടുത്താനും സന്നദ്ധസേവകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ രോഗികൾക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സ്വകാര്യ ആശുപത്രികളിൽ അടക്കം ചികിത്സ ഉറപ്പുവരുത്തും. മിതമായ രോഗ ലക്ഷണങ്ങൾ ഉള്ളവരെ ഹോം ക്വാറൻ്റെയിനിലോ കോവിഡ് കെയർ കേന്ദ്രങ്ങളിലോ മാറ്റണം. 65 വയസിന് മുകളിലുള്ള രോഗികൾക്ക് കോവിഡ് കെയർ സെൻ്ററുകളിൽ പ്രത്യേക പരിഗണ ഉറപ്പു വരുത്തണം. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ രണ്ടു മണിക്കൂറിനകം രോഗിയെ ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിക്കണം. കിടക്കകളുടെ ഒഴിവ്, ആംബുലൻസ് ലഭ്യത എന്നിവ മുൻകൂട്ടി ഉറപ്പു വരുത്തണം. മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

അതേസമയം കര്‍ണാടകയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് 3693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 55115 ആയി ഉയര്‍ന്നു.

Main Topic : Lockdown will not be extended in Bengaluru says Karnataka C M Yediyurappa

ന്യൂസ് ബെംഗളൂരുവിൻ്റെ ന്യൂസ് ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ചേർക്കുന്നു. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം വാർത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടൻ അമർത്തിയാൽ നമ്മുക്ക് വാർത്ത കേൾക്കാനും സാധിക്കും…
ഡൗൺലോഡ് ചെയ്തോളു..⏩  Download news bengaluru audio enabled App

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.