Follow the News Bengaluru channel on WhatsApp

കൽബുർഗിയിലെ ലോക് ഡൗൺ ജൂലൈ 27 വരെ നീട്ടി ; ബെംഗളൂരുവില്‍ അവ്യക്തത

ബെംഗളൂരു : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൽബുർഗിയിൽ ലോക് ഡൗൺ 27 വരെ നീട്ടിയതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിറക്കി. ഈ മാസം 14 നാണ് ബെംഗളൂരുവിനൊപ്പം കൽബുർഗിയിലും ലോക് ഡൗൺ ആരംഭിച്ചത്. കർണാടകയിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ലോക് ഡൗൺ കാലയളവ് നീക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് ലോക് ഡൗൺ നീട്ടാനുള്ള തീരുമാനം ജില്ലാ ഭരണകൂടം  കൈകൊണ്ടത്.

അതേ സമയം ബെംഗളൂരുവിലെ ലോക് ഡൗൺ നീട്ടുന്നത് സംബന്ധിച്ചും അവ്യക്തത നില നിൽക്കുന്നുണ്ട്. ബിബിഎംപി സോണുകളുടെ ചുമതലയുള്ള മന്ത്രിമാർ ലോക് ഡൗൺ സംബന്ധിച്ചുള്ള തങ്ങളുടെ അഭിപ്രായയങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. ലോക് ഡൗൺ നീട്ടില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. എങ്കിലും ഇത് സംബന്ധിച്ച് നാളെ മുഖ്യമന്ത്രി വിശദീകരിക്കുമെന്നാണ് മന്ത്രിമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.