Follow the News Bengaluru channel on WhatsApp

ഐഎസ് ബന്ധം: യുവ ഡോക്ടറെ ബെംഗളൂരുവിൽ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടറെ എൻഐഎ സംഘം ഇന്നലെ രാത്രി ബെംഗളൂരുവിൽ അറസ്റ്റു ചെയ്തു. ബെംഗളൂരു എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഡോക്ടറായി ജോലി ചെയ്തിരുന്ന അബ്ദുർ റഹ്‌മാനാണ്(28) എൻഐഎയുടെ പിടിയിലായത്.

ബസവനഗുഡി സ്വദേശിയായ ഇയാൾ എൻ.ഐ.എ യുടെ ചോദ്യം ചെയ്യലിൽ ഐ.എസിൻറ ഭാഗവും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയുമായ ഇസ്ലാമിക് സ്റ്റേറ്റ് ഖോരാസൻ പ്രോവിൻസിനു വേണ്ടി പ്രവർത്തിച്ചതായി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ ഇയാൾ 2014ൽ സിറിയ സന്ദർശിച്ചതായണറിവ്. അവിടെ ഐ.സ്. തീവ്രവാദികളുടെ ക്യാമ്പിൽ പത്ത് ദിവസം കഴിഞ്ഞതിനു ശേഷം ഇയാൾ ഇന്ത്യയിലേക്ക് മടങ്ങി.
മാത്രമല്ല നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന ഐ എസ് ഭീകരരും കശ്മീരി സ്വദേശികളുമായ ജാഹൻസെയ്ബ് സമി വാനി , ഭാര്യ ഹിന ബഷീർ എന്നിവരുമായി അബ്ദുൾ റഹ്മാൻ ആശയവിനിമയം നടത്തിയിരുന്നതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. അബ്ദുർ റഹ്മാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തുകയും, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.

അറസ്റ്റിലായ പ്രതിയെ ന്യൂഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കുമെന്നും ഇയാളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്നും അധികൃതർ പറഞ്ഞു.അബ്ദുൾ റഹ്മാനെ കൂടാതെ പൂനെ സ്വദേശികളായ സാദിയ അൻവർ ഷെയ്ഖ്, നബീൽ സിദ്ധിഖ് എന്നിവരെ അറസ്റ്റ് ചെയ്തതായി എൻഐഎ വക്താവ് സോണിയ അഗർവാൾ പറഞ്ഞു

അതേ സമയം അറസ്റ്റിലായ അബ്ദുൾ റഹ്മാന് തീവ്രവാദ ബന്ധമുള്ളതായി അറിയില്ലായിരുന്നുവെന്ന് എം എസ് രാമയ്യ കോളേജ് അധികൃതർ പറഞ്ഞു. കോളേജിൽ നേത്രരോഗ വിഭാഗത്തിൽ വിദ്യാർത്ഥിയായിരുന്ന റഹ്മാൻ 2014 ലാണ് എംബിബിഎസ് പൂർത്തിയാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.