Follow the News Bengaluru channel on WhatsApp

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കേസിൽ പ്രതി അറസ്റ്റിൽ

ബെംഗളൂരു : സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വഞ്ചിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. ഉത്തരഹള്ളി സ്വദേശിയായ സുഹാസ് ഹരി പ്രസാദിനെയാണ് (34) ബൊമ്മനഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കാനഡയിൽ ഓട്ടോ സ്പെയർ പാർട്സ് ബിസിനസ്സ് കാരനാണെന്ന് പറഞ്ഞ് ഫേസ് ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി യുവതികളെ പരിചയപ്പെടുകയും പിന്നീട് ചാറ്റിങ്ങിലൂടെ അവരുമായി അടുപ്പം പുലർത്തി പറ്റിച്ച് പണം തട്ടുന്നതുമാണ് സുഹാസിന്‍റെ രീതിയെന്നും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ബൊമ്മനഹള്ളി സ്വദേശിനിയുടെ പരാതിയിലാണ് സുഹാസ് അറസ്റ്റിലായത്.

പരാതിക്കാരിയായ യുവതിയുമായി ചാറ്റിങ്ങിലൂടെ സൗഹൃദത്തിലാകുകയും പിന്നീട് ഇവരുമായി അടുപ്പം നടിക്കുകയും ചെയ്ത സുഹാസ് ഇവർക്ക് വിവാഹ വാഗ്ദാനം നൽകുകയും ആഢംഭര കാർ വാങ്ങാനായി യുവതിയിൽ നിന്ന് 12 ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് യുവതി ഇയാൾക്ക് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് മനസ്സിലാക്കുന്നത്. അവരെ കണ്ട് സുഹാസിനെ സംബന്ധിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് അവരിൽ നിന്നും 1.2 ലക്ഷം രൂപ വാങ്ങിച്ചതതായി അറിയുന്നത്. ഇതോടെയാണ് യുവതി പരാതിയുമായി ബൊമ്മനഹള്ളി പോലീസിനെ സമീപിക്കുന്നത്.

സുഹാസ് ഇത്തരത്തിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് അറിയിച്ചു. സുഹാസിന് നൽകിയ തുക തിരിച്ചു ചോദിച്ചപ്പോൾ യുവതിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞു യുവതിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

Key Topic : Man arrested for cheating women on social media.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.