Follow the News Bengaluru channel on WhatsApp

കേരള ആര്‍ടിസിയുടെ ഓണം സ്‌പെഷല്‍ സര്‍വീസുകള്‍ നീട്ടി

ബെംഗളൂരു : കേരള ആര്‍ടിസിയുടെ ഓണം സ്‌പെഷല്‍ സര്‍വീസുകള്‍ സെപ്തംബര്‍ 8 വരെ ദീര്‍ഘിപ്പിച്ചു. ഇതിന് പുറമെ സെപ്തംബര്‍ 12,13 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഓരോ സ്‌പെഷല്‍ ബസ് സര്‍വീസുകളും 13, 14 തീയതികളില്‍ ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ സ്‌പെഷല്‍ സര്‍വീസുകളുമുണ്ടാകും. സ്‌പെഷല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വെബ് സൈറ്റിലൂടെ ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ സര്‍വിസുകള്‍ അനുവദിച്ചത്.  ആഗസ്ത് 25 മുതൽ സെപ്തംബര്‍ ഏഴു വരെ സര്‍വീസ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.

സെപ്തംബര്‍ ഏഴിന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും എട്ടിന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും ബസ് സര്‍വീസ് നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ ബസ് സര്‍വീസ് നടത്തlമെന്ന് കേരള ആര്‍ടിസി ബെംഗളൂരു കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ വി എം ഷാജി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.