തിരുവനന്തപുരം പാങ്ങോടില്‍ ക്വാറന്റെയിനിലായ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെട്ടിയിട്ടു പീഡിപ്പിച്ചു

തിരുവനന്തപുരം: ക്വാറന്റെയിനിലായിരുന്ന യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ കെട്ടിയിട്ടു പീഡിപ്പിച്ചെന്ന് പരാതി. തിരുവനന്തപുരം കല്ലറയ്ക്ക് സമീപം പാങ്ങോടാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് കളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ ഭരതന്നൂരിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ ആറന്മുളയില്‍ നടന്ന സംഭവത്തിന് ശേഷം കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്ന് പാങ്ങോടു നിന്നും പുറത്തുവന്നത്. മലപ്പുറത്ത് വീട്ടുജോലിയിലായിരുന്ന യുവതി തിരികെ നാട്ടിലെത്തി ക്വാറന്റെയിനില്‍ ആയിരുന്നു. കുളത്തൂപ്പുഴ ആരോഗ്യകേന്ദ്രത്തിലെ കോവിഡ് പരിശോധനയില്‍ യുവതിക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി പിന്നീട് യുവതി പ്രദീപ് കുമാറിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രദീപ് കുമാറിന്റെ ഭരതന്നൂരിലെ വീട്ടിലെത്തിയ യുവതിയെ രാത്രി മുഴുവന്‍ മുറിയില്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി പ്രകാരം പ്രദീപിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സി ഐ സുനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
