Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; 90 ലക്ഷത്തിന്റെ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍

ബെംഗളൂരു : നഗരത്തിലെ ലഹരിമരുന്ന് വേട്ട തുടരുന്നു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നാര്‍ക്കോട്ടിക് വിഭാഗം ഇന്നലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ റെയ്ഡില്‍ 90 ലക്ഷത്തിന്റെ മയക്കുമരുന്നുകളാണ് പിടികൂടിയത്. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി ഹരികൃഷ്ണന്‍ അടക്കം 11 പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ 11 പേരില്‍ ആഫ്രിക്കന്‍ സ്വദേശികളും ആന്ധ്ര സ്വദേശികളും ഉണ്ട്. 1100 എന്‍എസ്ഡി സ്ട്രിപ്പുകള്‍, 980 എംഡിഎംഎ ഗുളികകള്‍, 450 എംഡിഎംഎ പൊടി, 25 ഗ്രാം ബ്രൗണ്‍ഷുഗര്‍, 48 കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

അള്‍സൂരു പോലീസ് പിടികൂടിയ കെവല്‍ എം ലോഹിത്, മുഹമ്മദ് ഹിഫ്‌സ് എന്നിവരില്‍ നിന്നാണ് കൂടുതല്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്. ആഫ്രിക്കന്‍ നൈജീരിയന്‍ മയക്കുമരുന്നു കടത്തുകാരില്‍ നിന്നായിരുന്നു ഇവര്‍ ആദ്യം മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നത്. പിന്നീട് ബിറ്റ് കോയിന്‍ വഴി ഡാര്‍ക്ക് വെബ് വഴി നേരിട്ട് മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും നിശാപാര്‍ട്ടികള്‍ക്കും എത്തിച്ചു നല്‍കുകയായിരുന്നു. വലിയ തുകക്കാണ് മുഹമ്മദ് ഹഫ്‌സ് മയക്കുമരുന്നുകള്‍ നല്‍കിയിരുന്നത് എന്ന് സിറ്റി കമ്മീഷണര്‍ കമാല്‍ പന്ത് പറഞ്ഞു. ഇവരെ പിടികൂടിയതന് ശേഷം മയക്കുമരുന്ന് വിതരണത്തിനായി ഇവര്‍ നിയോഗിച്ച റാപ്പിഡോ ക്യാപ്റ്റന്‍ ആസിസ് നിയാസ്, ഡാന്‍സോ ഡെലിവറി ബോയി ഗുരുപ്രസാദ് എന്നിവരേയും പോലീസ്’ അറസ്റ്റ് ചെയ്തു.

ഓണ്‍ലൈന്‍ ഡെലിവറിയിലൂടെയാണ് ആള്‍ക്കാര്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നത്. ഇതിനായി റാപ്പിഡോ, ഡുന്‍സു ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇതോടൊപ്പം വിവിധ കേസുകളിലായിട്ടാണ് ഹരികൃഷ്ണന്‍ ഉള്‍പ്പെടെ ഏഴു പേരെ കൂടി അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നല്‍കിയ ഉദ്യോസ്ഥരെ സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അഭിനന്ദിച്ചു. പോലീസ് റെയിഡില്‍ പങ്കെടുത്ത പോലീസുകാര്‍ക്ക് കമ്മീഷണര്‍ 50000 രൂപ പാരിതോഷികം നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.