Follow the News Bengaluru channel on WhatsApp

റാപ്പിഡ് ആന്റീജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വീണ്ടും പരിശോധന നടത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ റാപ്പിഡ് ആന്റീജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയ രോഗ  ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടുതല്‍ ഫലപ്രദവും വിശ്വസനീയമായ ആര്‍.ടി-പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ അറുപത് ശതമാനത്തിലധികവും വെറും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഉള്ളതിന്റ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 23,577 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആന്ധ്രയില്‍ 10,418 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ രോഗത്തെ അകറ്റി നിറുത്താന്‍ ജനങ്ങള്‍ കാണിക്കുന്ന അശ്രദ്ധ കൂടുതല്‍ ആശങ്കയുളവാക്കുന്നതായും ആരോഗ്യ മന്ത്രാലയം പറയുന്നു. പുറത്തിറങ്ങുമ്പോള്‍ വ്യക്തികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്താലെ രോഗം പടരുന്നത് ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ പറഞ്ഞു.

മരണ നിരക്കും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ 1172 ആണ്. ഇതില്‍ 69 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 32 ശതമാനമാണ് ഇന്നലത്തെ മരണ നിരക്ക്.

കേന്ദ്ര ആരോഗ്യ മന്ത്രാലയവും, ഐസിഎംആറും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ സംസ്ഥാനങ്ങളോട് കൂടുതല്‍ ആര്‍.ടി – പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്താന്‍ ആവശ്യപ്പെട്ടു. ലക്ഷണങ്ങളുള്ള രോഗികളില്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആവുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിശ്വസനീയമായ ആര്‍.ടി – പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തി രോഗം പടരുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. രോഗ ലക്ഷണങ്ങള്‍ ഉള്ളവരിലും, ഇല്ലാത്തവരിലും നടത്തുന്ന ആന്റിജന്‍ പരിശോധനകളില്‍ നെഗറ്റീവ് ആയവര കുറച്ചു ദിവസം നിരീക്ഷിച്ച ശേഷം അവരില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പുനപരിശോധനക്ക് വിധേയരാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

രാജ്യത്ത് നിലവില്‍ 9,19,018 ആക്ടിവ് കേസുകളാണ് ഉള്ളത്. മരണസംഖ്യ 75,000 കടന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.