ബെംഗളൂരു മയക്കുമരുന്ന് കേസ്: ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രാഗിണി ദ്വിവേദി

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നടി രാഗിണി ദ്വിവേദി. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയാനായുള്ള പരിശോധനക്കായി കൊടുത്ത മൂത്രത്തിന്റെ സാംപിളില്‍ വെള്ളം ചേര്‍ത്ത് ഉദ്യോഗസ്ഥരെ കബളിപ്പിക്കാനാണ് നടി ശ്രമിച്ചത്. വെള്ളം ചേര്‍ത്ത സാംപിള്‍ പരിശോധിക്കുമ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു നടിയുടെ നിഗമനം.
ഒരു വ്യക്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ അവരുടെ മൂത്ര പരിശോധനയിലൂടെ സാധിക്കും. രാഗിണിയുടെ മൂത്രം പരിശോധനക്കായി അയച്ച മല്ലേശ്വരം കെസി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അതില്‍ വെള്ളം ചേര്‍ത്തതായി കണ്ടെത്തുകയും ചെയ്തു. വെള്ളം ചേര്‍ത്ത മൂത്രത്തിന്റെ ഊഷ്മാവ് കുറയുകയും അത് ഏതാണ്ട് ശരീരോഷ്മാവിനോട് തുല്യമായിരിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാഗിണിയുടെ ഈ പ്രവൃത്തി നിര്‍ഭാഗ്യകരവും, നാണക്കേടുളവാക്കുന്നതുമാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അന്വേഷണോദ്യോഗസ്ഥര്‍ വീണ്ടും ആവശ്യപ്പെട്ട പ്രകാരം നടിയുടെ മൂത്ര സാംപിളുകള്‍ ശേഖരിക്കുകയും പരിശോധനക്കായി വീണ്ടും അയക്കുകയും ചെയ്തു. എന്തായാലും ഇപ്രാവശ്യം നടി അതില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തി. ഫലം അറിവായിട്ടില്ല.
അന്വേഷണം അട്ടിമറിക്കാനും, വഴിതിരിച്ചു വിടാനുമായുള്ള രാഗിണിയുടെ പ്രവൃത്തികള്‍ അവര്‍ക്ക് പലതും മറച്ചു വെക്കാനുള്ളത് കൊണ്ടാണെന്നും ആയതിനാല്‍ ചോദ്യം ചെയ്യലിനായി നടിയുടെ പോലീസ് കസ്റ്റഡി നീട്ടി തരണമെന്നും അന്വേഷണോദ്യോഗസ്ഥര്‍ കോടതിയില്‍ വാദിച്ചു. കോടതി നടിയുടെ പോലീസ് കസ്റ്റഡി മൂന്ന് ദിവസം നീട്ടി കൊടുത്തു.
രാഗിണി സുഹൃത്തായ ബികെ രവിയില്‍ നിന്ന് മാത്രമല്ല മയക്കു മരുന്ന് വാങ്ങിയിരുന്നത് എന്നും, ആഫ്രിക്കന്‍ സ്വദേശിയായ സൈമണില്‍ നിന്നും മയക്കു മരുന്ന് ആവശ്യപ്പെടുകയും അയാള്‍ എംഡിഎംഎ ഗുളികകള്‍ നടിയുടെ യെലഹങ്കയിലുള്ള വിട്ടില്‍ എത്തിച്ചു കൊടുത്തതായുള്ള വിവരം തങ്ങള്‍ക്ക് ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്ന് ആവശ്യപ്പെട്ട് രാഗിണി സൈമണ് അയച്ച വാട്‌സ് ആപ്പ് സന്ദേശം തങ്ങള്‍ക്ക് ലഭ്യമായെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.