Follow the News Bengaluru channel on WhatsApp

കോവിഡാനന്തര ലോകം വെല്ലുവിളികളുടേതു മാത്രമല്ല സാധ്യതകളുടേത് കൂടിയാണ്; എന്‍ബി – കെഇഎ വെബിനാര്‍

ബെംഗളൂരു:  കോവിഡാനന്തരലോകം, സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ന്യൂസ് ബെംഗളൂരു.കോമും, കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരുവും സംയുക്തമായി വെബിനാര്‍ സംഘടിപ്പിച്ചു . പ്രശസ്ത മോട്ടിവേഷണല്‍ പ്രഭാഷകരായ ഷിന്റോ ജോസഫ് (ഡയറക്ടര്‍, സൗത്ത് ഈസ്റ്റ് ഏഷ്യാ ഓപ്പറേഷന്‍സ്, എല്‍ഡിആര്‍എ ഇന്ത്യ) ഡോ. ടോം ജോര്‍ജ്ജ് (സീനിയര്‍ മാനേജര്‍ അവീവ – ഷ്നയിദെര്‍ ഇലക്ട്രിക്) തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

കോവിഡാനന്തര ലോകം വെല്ലുവിളികളുടേതു മാത്രമല്ല സാധ്യതകളുടേത് കൂടിയാണ് എന്ന് വെബിനാര്‍ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആഗോളതലത്തില്‍ രൂപപ്പെട്ട തൊഴില്‍-സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കോവിഡാനന്തര ലോകം കാത്തിരിക്കുന്നതെങ്കിലും തൊഴില്‍ രീതികളില്‍ സ്വയം മാറ്റത്തിന് പാകപ്പെടുത്തി പുതിയ മേഖലകളില്‍ ചുവടുവെച്ചും, ജീവിതത്തെ ക്രിയാത്മകമായി പുനക്രമീകരിച്ചും കോവിഡിന് ശേഷമുള്ള ലോകത്തെ നമ്മുക്ക് അതിജീവിക്കാമെന്നും വെബിനാറിലൂടെ പ്രഭാഷകരായ ഷിന്റോ ജോസഫ്, ഡോ. ടോം ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു.

കോവിഡ് രോഗ ബാധ പടരുന്നതിന് മുന്‍പുള്ള തൊഴില്‍ സാമ്പത്തിക മേഖലയിലെ അവസ്ഥയും കോവിഡ് സമയത്തു വിവിധ മേഖലകളില്‍ ഉണ്ടായ മാറ്റവും പ്രതിസന്ധികളും ഡോക്ടര്‍ ടോം ജോര്‍ജ് ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്ത് നിരവധി പുതിയ അവസരങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവയെ സമയോചിതമായി ഉപയോഗിച്ചു കോവിഡ് പ്രതിസന്ധിയെ എങ്ങിനെ തരണം ചെയ്യാന്‍ കഴിയുമെന്ന പോസിറ്റീവ് ചിന്തയും അതിന്റെ പ്രായോഗിക വല്‍ക്കരണവും എങ്ങിനെയാവാമെന്നു ഷിന്റോ ജോസഫ് ഉദാഹരണ സഹിതം അവതരിപ്പിച്ചു .പുത്തന്‍ സാങ്കേതിക വിദ്യ സ്വാംശീകരിച്ചു മുന്നോട്ടു പോയാല്‍ വിജയം നേടാം. ഓണ്‍ലൈന്‍ മീറ്റിംഗ് നു വേണ്ടി പുതിയ പ്ലാറ്റഫോം വികസിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്‍ നല്ല മാതൃകയും പ്രചോദനവുമാണെന്നു അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ നിന്നും മടങ്ങി വരുന്നവരുടെ തൊഴിലിലുള്ള പ്രാവീണ്യം കേരളത്തിന്റെ വിവിധ മേഖലകളുടെ വികസനത്തിനും പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ കോവിഡ് കാലത്തെ തൊഴില്‍ വരുമാന നഷ്ടങ്ങള്‍ ഒരു പരിധിവരെ നികത്താന്‍ കഴിയുമെന്നും വിവിധ ലോക രാജ്യങ്ങളിലെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഷിന്റോ ജോസഫ് വിശദികരിച്ചു.

കോവിഡാനന്തര കാലത്തെ അതിജീവനവും ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിന്റെ അനിവാര്യതയും വെബ്നാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളില്‍ നിന്നുമായി നിരവധി പേര്‍ വെബ്നാറില്‍ പങ്കെടുത്തു .

ന്യൂസ് ബെംഗളൂരു.കോം എഡിറ്റര്‍ ഉമേശ് രാമന്‍ ആമുഖ പ്രഭാഷണം നടത്തി. കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരു ജനറല്‍ സെക്രട്ടറി അര്‍ജുന്‍ സുന്ദരേശന്‍ സ്വാഗതവും, ജോമോന്‍ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.