Follow the News Bengaluru channel on WhatsApp

മാസക് ധരിക്കാത്തതിന് ബെംഗളൂരുവില്‍ ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 2788 കേസുകള്‍

ബെംഗളൂരു : കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ബിബിഎംപി. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി ബിബിഎംപി നിയോഗിച്ച മാര്‍ഷലുകള്‍ 2788 കേസുകളിലായി 5.65 ലക്ഷം രൂപയാണ് പിഴ ഇനത്തില്‍ ഒറ്റ ദിവസം ഈടാക്കിയത്.

സംസ്ഥാന സര്‍ക്കാറിന്റെ പുതുക്കിയ ഉത്തരവ് പ്രകാരം മാസ്‌ക്ക് ധരിക്കാത്ത നഗരങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് 1000 രൂപ വീതമാണ് ഈടാക്കുന്നത്. നേരത്തെ ഇത് 200 രൂപയായിരുന്നു.
പിഴ തുക വര്‍ധിപ്പിച്ചിട്ടും നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്നാണ് വസ്തുത. അതു കൊണ്ട് തന്നെ ഇനി മുതല്‍ ഒന്നില്‍ കൂടുതല്‍ തവണ പിടിയിലാകുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ബിബിഎംപി കമ്മീഷണര്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. നിലവില്‍ 230 മാര്‍ഷലുകളെയാണ് നഗരത്തില്‍ നിയോഗിച്ചിരിക്കുന്നത്. ഇവരെ കൂടാതെ 120 പുതിയ മാര്‍ഷലുകളെ കൂടി നിയോഗിക്കുയെന്ന് കമ്മീഷണര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.