Follow the News Bengaluru channel on WhatsApp

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയിഡ്

ബെംഗളൂരു: അഴിമതിക്കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ബെംഗളൂരു, കനകപുര എന്നിവിടങ്ങളില്‍ ഡികെയുമായി ബന്ധമുള്ള 15 ഇടത്താണ് സിബിഐ റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെ സഹോദരനും ബെംഗളൂരു റൂറല്‍ എംപിയുമായ ഡി കെ സുരേഷിന്റെ വീട്ടിലും റെയ്ഡ് ടത്തി. ബെംഗളൂരു സദാശിവ നഗറിലുള്ള ശിവകുമാറിന്റെ വീട്, കനകപുരയിലും ബംഗളൂരുവിലുമുള്ള ഡികെ സുരേഷന്റെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സിബിഐ എത്തിയത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ധനാപഹരണക്കേസില്‍ കഴിഞ്ഞ വര്‍ഷം ശിവകുമാറിനെ ജയിലിലാക്കിയിരുന്നു. 2019 സെപ്തംബര്‍ മൂന്നിനാണ് കേസില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.

റെയ്ഡിന് പിന്നാലെ ഡികെയ്ക്ക് പിന്തുണയുമായി കര്‍ണാടക കോണ്‍ഗ്രസ് രംഗത്തു വന്നു. സംഭവത്തില്‍ കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.