ചര്‍ച്ച് സ്ട്രീറ്റില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തുന്നു
ബെംഗളൂരു : ചര്‍ച്ച് സ്ട്രീറ്റില്‍ നവംബര്‍ മുതല്‍ നാല് മാസത്തേക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. വായു മലിനീകരണം കുറക്കുന്നതിനും ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്ലീന്‍ എയര്‍ സ്ട്രീറ്റ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വാഹന നിരോധനം നടപ്പിലാക്കുന്നത്. ഡയറക് ട്രേറ്റ് ഓഫ് അര്‍ബന്‍ ലാന്റ് ട്രാന്‍സ്പോര്‍ട്ടിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ ഭാഗങ്ങളില്‍ പൂര്‍ണ്ണമായും വാഹന ഗതാഗതം നിരോധിച്ച് കാല്‍നടക്കാര്‍ക്ക് വിട്ടുനല്‍കും. വാരാന്ത്യങ്ങളില്‍ വാഹന നിരോധനം ഏര്‍പ്പെടുത്തിയ ശേഷം ഈ ഭാഗങ്ങളിലെ താമസക്കാരുമായുള്ള അഭിമുഖത്തിലൂടെയും പഠനത്തിലൂടെയും വിവര ശേഖരണത്തിലൂടെയും വിലയിരുത്തും. വായുവിന്റെ ഗുണമേന്മ, മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ എന്നിവയും പഠനവിധേയമാക്കും.
നിരോധനം ഏര്‍പ്പെടുത്തുന്നതു മൂലമുള്ള പ്രശ്നങ്ങള്‍ പൊതു ജനങ്ങളോട് ആരാഞ്ഞതിനു ശേഷമായിരിക്കും ഇവിടെ സ്ഥിരമായി വാഹന നിരോധനം ഏര്‍പ്പെടുത്തുക. ചര്‍ച്ച് സ്ട്രീറ്റ് പ്രദേശത്തെ വ്യാപാരികളുമായും സ്ഥാപന, കെട്ടിട ഉടമകളുമായും നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.