ബെംഗളൂരുവില്‍ ബാറുടമയെ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത്‌ അധോലോക നേതാവ് രവി പൂജാരിയുടെ സഹായി

ബെംഗളൂരു : അധോലോക നേതാവ് രവി പൂജാരിയുടെ സഹായിയും ബെംഗളൂരു ബ്രിഗേഡ് റോഡിലെ ഡ്യൂയെറ്റ് പബ് ഉടമയുമായ മനീഷ് ഷെട്ടി (45) ബെംഗളൂരുവില്‍ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ തന്റെ പബിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മനീഷ് ഷെട്ടിയെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ അക്രമിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് ബെംഗളൂരു സെന്‍ട്രല്‍ ഡിസിപി എംഎന്‍ അനുചേത് പറഞ്ഞു. ഉടന്‍ തന്നെ മല്ല്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2006 ല്‍ ബാനസവാടിയിലെ ചെമ്മന്നൂര്‍ ജ്വല്ലറി കവര്‍ച്ചകേസിലെ മുഖ്യ പ്രതിയാണ് മനീഷ് ഷെട്ടിയെന്ന സര്‍വതമ ഷെട്ടി. ചിക്കമഗളൂരു കൊപ്പ സ്വദേശിയായ ഇയാള്‍ മംഗളൂരു, ഉഡുപ്പി, മുംബൈ എന്നിവിടങ്ങളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഇയാളുമായി ശത്രുതയുള്ള ഗുണ്ടാസംഘങ്ങളിലാരെങ്കിലുമായിരിക്കാം കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവിലേയും ഹൈദരാബാദിലേയും പല ജ്വവല്ലറി കവര്‍ച്ചകളുടെയും സൂത്രധാരനാണ് ഷെട്ടി. ബെലഗാവി ചെന്നമ്മ നഗര്‍ എസ്ബിഐ ശാഖ കൊള്ളയടിച്ചതിലും മനീഷ് ഷെട്ടിക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു. കേസുകളില്‍ നിരവധി തവണ അറസ്റ്റിലായ ഷെട്ടി പല ജയിലുകളിലായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാനായി ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചും ബെംഗളൂരു പോലീസ് സെൻട്രൽ ഡിവിഷനും ചേർന്ന് ഒമ്പതംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.