Follow the News Bengaluru channel on WhatsApp

ഡീ കോക്കിന്റെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് 8 വിക്കറ്റിന്റെ അനായാസ ജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 32 മുംബൈ ഇന്‍ഡ്യന്‍സ് v/s കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 8 വിക്കറ്റിന് തകര്‍ത്ത് മുബൈ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഓപ്പണര്‍മാരായ ഡി കോക്കും രോഹിത് ശര്‍മയും ചേര്‍ന്ന് നേടിയ 94 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടാണ് മുംബൈക്ക് അനായാസ ജയം നല്‍കിയത്.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്തു. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുക്കാനെ കൊല്‍ക്കത്തയ്ക്ക് സാധിച്ചുള്ളൂ. ടീം സ്‌കോര്‍ 18 ആയപ്പോഴേക്കും 9 പന്തില്‍ 7 റണ്‍സ് മാത്രമെടുത്ത ത്രിപാഠി ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ നിതീഷ് റാണ 5(6) നതാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്തില്‍ ഡി കോക്ക് ക്യാച്ചെടുത്ത് പുറത്തായി. എട്ടാം ഓവറില്‍ തുടര്‍ച്ചയായി ശുഭ്മാന്‍ ഗില്ലിനെയും 21(23) ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിനേയും 4(8) പുറത്താക്കിയത് കൊല്‍ക്കത്തയെ സമ്മര്‍ദ്ദത്തിലാക്കി. ഒന്‍പതാം ഓവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ 50 കടന്നു. ടീം സ്‌കോര്‍ 61ല്‍ എത്തിനില്‍ക്കെ പഴയ ഫോമില്‍ തിരിച്ചെത്തി എന്നു തോന്നിപ്പിച്ച ആന്‍ന്ദ്രെ റസലിനെ 12(9) ബുംറ പുറത്താക്കി. തുടര്‍ന്ന് ഒത്തു ചേര്‍ന്ന ഓയിന്‍ മോര്‍ഗന്‍ 39(29) പാറ്റ് കമ്മിന്‍സ് 53(36) കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്ക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. പതിമൂന്നാം ഓവര്‍ മുതലാണ് കൊല്‍ക്കത്ത സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിക്കാന്‍ തുടങ്ങിയത്. അവസാന ഓവറില്‍ രണ്ടു സിക്‌സും ഒരു ഫോറുമുള്‍പ്പെടെ 21 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഇതേ ഓവറില്‍ കമ്മിന്‍സ് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത 5 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മുംബൈയ്ക്കു വേണ്ടി രാഹുല്‍ ചഹാര്‍ 2 വിക്കറ്റും, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, നാഥാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 16.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും 35(36) ക്വിന്റണ്‍ ഡിക്കോക്കും 78*(44) തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. 44 പന്തുകള്‍ നേരിട്ട ഡിക്കോക്ക് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 78 റണ്‍സോടെ പുറത്താകാതെ നിന്നു. ഈ സഖ്യം 63 പന്തില്‍ 94 റണ്‍സ് നേടിയ ശേഷമാണ് വേര്‍പിരിഞ്ഞത്. ശിവം മാവിയാണ് രോഹിത് ശര്‍മയെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തി 10 പന്തില്‍ 10 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. തുടര്‍ന്ന് ഡീ കോക്കുമായി ചേര്‍ന്ന് ഹാര്‍ദ്ദിക്ക് പാണ്ട്യ 11 പന്തില്‍ 21 റണ്‍സ് നേടി പുറത്താകാതെ നിന്ന് മുംബൈയെ വിജയത്തിലെത്തിച്ചു. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും ശിവം മാവിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വെടിക്കെട്ട് ബാറ്റിംഗിലൂടെ മുംബൈയ്ക്ക് അനായാസ ജയം ഒരുക്കിയ ഡീ കോക്കാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
148/5 (20)

ബാറ്റിംഗ്

  • രാഹുല്‍ ത്രിപാട്ടി – 7(9) – 4×1, 6×0
    c യാദവ് b ബോള്‍ട്ട്
  • ശുഭ്മാന്‍ ഗില്‍ – 21(23) – 4×2, 6×0
    c പൊള്ളാര്‍ഡ് b ചഹാര്‍
  • നിധീഷ് റാണ – 5(6) – 4×1, 6×0
    c ഡി കോക്ക് b കോള്‍ട്ടര്‍ നെയില്‍
  • ദിനേശ് കാര്‍ത്തിക് – 4(8) – 4×1, 6×0
    b ചഹാര്‍
  • ഓയിന്‍ മോര്‍ഗന്‍ – 39(29) – 4×2, 6×2
    നോട്ട് ഔട്ട്
  • ആന്ദ്രേ റസ്സല്‍ – 12(9) – 4×1, 6×1
    c ഡി കോക്ക് b ബുംറ
  • പാറ്റ് കമ്മിന്‍സ് – 53(36) – 4×2, 6×2
    നോട്ട് ഔട്ട്
  • ക്രിസ് ഗ്രീന്‍
  • പ്രസിദ്ധ് കൃഷ്ണ
  • ശിവം മാവി
  • വരുണ്‍ ചക്രവര്‍ത്തി

എക്‌സ്ട്രാസ് – 7

ബൗളിംഗ്

  • ട്രെന്റ് ബോള്‍ട്ട്- 32/1 (4)
  • നതാന്‍ കോള്‍ട്ടര്‍ നെയില്‍ – 51/1 (4)
  • ജസ്പ്രിത് ബുംറ – 22/1 (4)
  • ക്രുണാല്‍ പാണ്ട്യ – 23/0 (4)
  • രാഹുല്‍ ചഹാര്‍ – 18/2(4)

മുംബൈ ഇന്‍ഡ്യന്‍സ്
149/2 (16.5)

ബാറ്റിംഗ്

  • രോഹിത് ശര്‍മ്മ – 35(36) – 4×5, 6×1
    c കാര്‍ത്തിക് b ശിവം മാവി
  • ക്വിണ്ടന്‍ ഡി കോക്ക് – 78(44) – 4×9, 6×3
    നോട്ട് ഔട്ട്
  • സൂര്യകുമാര്‍ യാദവ് – 10(10) – 4×1, 6×0
    b വരുണ്‍
  • ഹര്‍ദിക് പാണ്ട്യ – 21(11) – 4×3, 6×1
    നോട്ട് ഔട്ട്
  • ഇഷാന്‍ കിഷന്‍
  • കിറോണ്‍ പൊള്ളാര്‍ഡ്
  • ക്രുണാല്‍ പാണ്ട്യ
  • രാഹുല്‍ ചഹാര്‍
  • ട്രെന്റ് ബോള്‍ട്ട്
  • ജസ്പ്രിത് ബുംറ
  • നതാന്‍ കോള്‍ട്ടര്‍ നെയില്‍

എക്‌സ്ട്രാസ് – 5

ബൗളിംഗ്

  • ക്രിസ് ഗ്രീന്‍ – 24/0 (2.5)
  • പാറ്റ് കമ്മിന്‍സ് – 28/0 (3)
  • പ്രസിദ്ധ് കൃഷ്ണ – 30/0 (2)
  • ആന്ദ്രെ റസ്സല്‍ – 15/0 (2)
  • വരുണ്‍ ചക്രവര്‍ത്തി – 23/1 (4)
  • ശിവം മാവി – 24/1 (3)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (17.10.2020)

ഡല്‍ഹി ക്യാപിറ്റല്‍സ്
v/s  ചെന്നൈ സൂപ്പര്‍ കിംഗ്സ്

രാജസ്ഥാന്‍ റോയല്‍സ്
v/s റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.