Follow the News Bengaluru channel on WhatsApp

ഗെയ്ക്ക് വാദ് തിളങ്ങി, ചെന്നൈക്ക് ബാംഗ്ലൂരിനെതിരെ 8 വിക്കറ്റ് ജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 44 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ / ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

സ്പോർട്സ് ഡെസ്ക്ക്: സുജിത്ത് രാമൻ

ദുബായ്: ഐ പി എല്ലിന്റെ ആവേശം ഒട്ടും തന്നെ ഇല്ലാതിരുന്ന ‘തണുപ്പന്‍’ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുത്തു. ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാരുടെ മെല്ലെ പോക്കാണ് ടീമിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഓപ്പണര്‍മാരായ ദേവദത്ത് പടിക്കലും ആരണ്‍ ഫിഞ്ചും താരതമ്യേന നല്ല തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 3.4 ഓവറില്‍ 31 റണ്‍സ് നേടി. 11 പന്തില്‍ 15 റണ്‍സെടുത്ത ആരണ്‍ ഫിഞ്ച് ആണ് ആദ്യം പുറത്തായത്. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്റെയും ദേവ്ദത്ത് പടിക്കലിന്റെയും കൂട്ടുകെട്ട് ടീം സ്‌കോര്‍ 46 എത്തിയപ്പോള്‍ അവസാനിച്ചു. 21 പന്തില്‍ 22 റണ്‍സ് നേടിയ പടിക്കലിനെ ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന മിച്ചല്‍ സാന്റ്‌നര്‍ ആണ് പുറത്താക്കിയത്. പിന്നീട് വിരാട്ട് കോഹ്ലിയുമായി ഒത്തുചേര്‍ന്ന ഡിവില്ല്യേഴ്സ്സ് പതിവിനു വിപരീതമായി സാവധാനമാണ് ബാറ്റ് വീശിയത്. 36 പന്തില്‍ 39 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സിനെ ചഹാറിന്റെ പന്തില്‍ ഡു പ്ലെസിസ് പിടിച്ചു പുറത്താക്കി. മോയിന്‍ അലിയും 1(2) ക്രിസ് മോറിസും 2(5) പെട്ടെന്നു തന്നെ മടങ്ങി. ഗുര്‍ക്കീരത് സിംഗും 2(2) വാഷിങ്ങ്ടണ്‍ സുന്ദറും 5(2) പുറത്താകാതെ നിന്നു. കണിശതയോടെ പന്തെറിഞ്ഞ ചെന്നൈ ബൗളര്‍മാരാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ചെന്നൈക്ക് വേണ്ടി സാം കറന്‍ മൂന്നും ദീപക് ചാഹര്‍ രണ്ടും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി.

146 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണര്‍മാരായ ഗെയ്ക്ക് വാദും ഡു പ്ലെസിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അഞ്ച് ഓവറില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറാം ഓവറിലെ ആദ്യ പന്തില്‍, 13 പന്ത് നേരിട്ട് 25 റണ്‍സ് നേടിയ ഡു പ്ലെസിസിനെ ക്രിസ് മോറിസ് പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ അമ്പാട്ടി റായിഡുവും ഗെയ്ക് വാദും ചെന്നൈ സ്‌കോര്‍ മികച്ച റണ്‍ റേറ്റില്‍ ഉയര്‍ത്തി. പതിനാലാം ഓവറില്‍ ടീം സ്‌കോര്‍ 113 നില്‍ക്കെ അമ്പാട്ടി റായിഡു വീണു. 27 പന്തില്‍ 39 റണ്‍സ് നേടിയ റായിഡുവിനെ ചഹാല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണിയും ഗെയ്ക് വാദും ചേര്‍ന്ന് ചെന്നൈയെ വിജയത്തിലെത്തിച്ചു. ഗെയ്ക്ക് വാദ് 51 പന്തില്‍ 65 റണ്‍സും ക്യാപ്റ്റന്‍ ധോണി 21 പന്തില്‍ 19 റണ്‍സും നേടി. പത്തൊമ്പതാം ഓവറിലെ നാലാം പന്തില്‍ ക്രിസ് മോറിസിനെ സിക്‌സര്‍ പറത്തിയാണ് ഗെയ്ക്ക് വാദ് ചെന്നൈയുടെ വിജയ റണ്‍ നേടിയത്. ബാംഗ്ലൂരിന് വേണ്ടി മോറിസും ചഹാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈയുടെ യുവതാരം ഋതുരാജ് ഗെയ്ക് വാദ് ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  145/6 (20)

ബാറ്റിംഗ്

  • ദേവ്ദത്ത് പടിക്കല്‍ – 22(21) – 4×2, 6×1
    c ഗെയ്ക്ക് വാദ് b സാന്റ്‌നര്‍
  • ആരണ്‍ ഫിഞ്ച് – 15(11) – 4×3, 6×0
    c ഗെയ്ക്ക് വാദ് b കറന്‍
  • വിരാട്ട് കോഹ്ലി – 50(43) – 4×1, 6×1
    c ഡു പ്ലെസിസ് b കറന്‍
  • എ ബി ഡിവില്ല്യേഴ്സ്സ് – 39(36) -4×4, 6×0
    c ഡു പ്ലെസിസ് b ചഹാര്‍
  • മോയിന്‍ അലി – 1(2)
    c സാന്റ്‌നര്‍ b കറന്‍
  • ക്രിസ് മോറിസ് – 2(5)
    b ചഹാര്‍
  • ഗുര്‍ക്കീരത് സിംഗ് – 2(2)
    നോട്ട് ഔട്ട്
  • വാഷിങ്ങ്ടണ്‍ സുന്ദര്‍ – 5(2)
    നോട്ട് ഔട്ട്
  • നവ്ദീപ് സൈനി
  • യുസ്വേന്ദ്ര ചഹാല്‍
  • മുഹമ്മദ് സിറാജ്

എക്‌സ്ട്രാസ് – 9

ബൗളിംഗ്

  • ദീപക് ചഹാര്‍ – 31/2 (4)
  • മോനു കുമാര്‍ – 20/0 (2)
  • സാം കറന്‍ – 19/3 (3)
  • മിച്ചല്‍ സാന്റ്‌നര്‍ – 23/1 (4)
  • ഇമ്രാന്‍ താഹിര്‍ -30/0 (4)
  • രവീന്ദ്ര ജഡേജ – 20/0 (3)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് : 150/2 (18.4)

ബാറ്റിംഗ്

  • ഋതുരാജ് ഗെയ്ക്ക് വാദ് – 65(51) – 4×4, 6×3
    നോട്ട് ഔട്ട്
  • ഫാഫ് ഡു പ്ലെസിസ് – 25(13) – 4×2, 6×2
    c മുഹമ്മദ് സിറാജ് b മോറിസ്
  • അംബാട്ടി റായിഡു – 39(27) – 4×3, 6×2
    b ചഹാല്‍
  • എം എസ് ധോണി – 19(21) – 4×3, 6×0
    നോട്ട് ഔട്ട്
  • നാരായണ്‍ ജഗദീഷ്
  • രവീന്ദ്ര ജഡേജ
  • സാം കറന്‍
  • മിച്ചല്‍ സാന്റ്‌നര്‍
  • ദീപക് ചഹാര്‍
  • ഇമ്രാന്‍ താഹിര്‍
  • മോനു കുമാര്‍

എക്‌സ്ട്രാസ് – 2

ബൗളിംഗ്

  • വാഷിങ്ങ്ടണ്‍ സുന്ദര്‍- 27/0 (4)
  • ക്രിസ് മോറിസ് – 36/1 (3.4)
  • മുഹമ്മദ് സിറാജ് – 29/0 (2)
  • യുസ്വേന്ദ്ര ചഹാല്‍ – 21/1 (4)
  • മോയിന്‍ അലി – 17/0 (2)
  • നവ്ദീപ് സൈനി – 19/0 (3)

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.